ന്യൂയോർക്ക്: സംയുക്ത അന്താരാഷ്ട്ര പ്രവർത്തനത്തിന്റെ പ്രാധാന്യത്തിൽ വിശ്വസിക്കുന്ന എല്ലാ രാജ്യങ്ങളും പാർട്ടികളും തമ്മിലുള്ള സഹകരണത്തിനുള്ള ഒരു വേദിയായി തുടരുമെന്ന് ഖത്തർ വ്യക്തമാക്കി. കോവിഡ് മഹാമാരിക്കെതിരെ പോരാടാനുള്ള
അന്താരാഷ്ട്ര ശ്രമങ്ങളിലും മാനുഷിക പ്രവർത്തനങ്ങളിലും പിന്തുണയിലും ഖത്തർ അതിന്റെ മുൻനിര പങ്ക് തുടരാൻ മടിക്കില്ലെന്നും കൂട്ടിച്ചേർത്തു.
ഐക്യരാഷ്ട്രസഭയുടെ “പ്രതിസന്ധി, പ്രതിരോധം, വീണ്ടെടുക്കൽ – 2030 അജണ്ടയിലേക്കുള്ള പുരോഗതി ത്വരിതപ്പെടുത്തുന്നു.” എന്ന 76 -ാമത് സെഷനിൽ ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധിയായ അംബാസഡർ ശൈഖ ആലിയ അഹമ്മദ് ബിൻ സെയ്ഫ് അൽ താനി പൊതുസഭയുടെ സാമ്പത്തിക, സാമ്പത്തിക സമിതിക്കു(രണ്ടാമത്തെ കമ്മിറ്റി)മുമ്പാകെ സമർപ്പിച്ച ഖത്തറിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കോവിഡ് പകർച്ചവ്യാധിയുടെ വ്യാപനം നേരിടുന്നതിനും എല്ലാ പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനും ഖത്തർ നിരവധി മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ, ശാസ്ത്രം, ഇന്നോവേഷൻ എന്നിവയിൽ ഖത്തറിന്റെ നിക്ഷേപം ഒരു നിർണായകപങ്കാണ് വഹിച്ചിരിക്കുന്നത്. പകർച്ചവ്യാധിയുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനും വിദൂര പഠന പ്രക്രിയയിലേക്ക് ഒരു തടസ്സവുമില്ലാതെ വേഗത്തിൽ കടന്നുപോകാനും എല്ലാവർക്കും വിദ്യാഭ്യാസവും നൽകാനും സാധിച്ചുവെന്നും കൂട്ടിച്ചേർത്തു.
