ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 468 പുതിയ കൊറോണ വൈറസ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. 298 പേർ വൈറസിൽ നിന്ന് രോഗമുക്തി നേടി. ഇതോടെ ഖത്തറിലെ രോഗമുക്തി നേടിയവരുടെ എണ്ണം 156,299 ആയി. പുതിയ 468 കേസുകളിൽ 420 എണ്ണം കമ്മ്യൂണിറ്റി കേസുകളും 48 പേർ വിദേശത്തു നിന്നുള്ളവരാണ്.
കോവിഡ് ബാധിച്ച് ഇന്ന് 64 കാരന്റെ മരണം മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് അകെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 263 ആയി. നിലവിൽ ചികിത്സയിൽ കഴിയുന്നത് 10,855 കേസുകൾ ആണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14 പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇതോടെ ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം 118 ആയി. ഖത്തറിലെ COVID-19 കേസുകളുടെ എണ്ണം അടുത്തിടെ വർദ്ധിച്ചതോടെ, മുൻകരുതൽ നടപടികൾ പാലിച്ച് വൈറസ് നിയന്ത്രിക്കുന്നതിൽ എല്ലാവരും തങ്ങളുടെ പങ്ക് വഹിക്കേണ്ടത് പ്രധാനമാണ്:
- ശാരീരിക അകലം പാലിക്കുക.
- മറ്റുള്ളവരുമായി അടുത്ത ബന്ധം, തിരക്കേറിയ സ്ഥലങ്ങൾ, മറ്റ് ആളുകൾ ഒത്തുചേരുന്ന സ്ഥലങ്ങൾ എന്നിവ ഒഴിവാക്കുക.
- മാസ്ക് ധരിക്കുക
- പതിവായി കൈകൾ കഴുകുക
- COVID-19 ലക്ഷണങ്ങളാൽ ബുദ്ധിമുട്ടുന്നവർ ഉടൻ തന്നെ 16000 ഹെൽപ്പ് ലൈനുമായി ബന്ധപ്പെടുക.
