23.5 C
Qatar
Friday, April 17, 2026

കോവിഡ് മൂലം പരീഷയെഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കായി വീണ്ടും പരീക്ഷ നടത്താനൊരുങ്ങി വിദ്യാഭ്യാസമന്ത്രാലയം

- Advertisement -

ദോഹ: കോവിഡ് അണുബാധയോ സമ്പർക്കമോ കാരണം രണ്ടാം റൗണ്ട് പരീക്ഷയെഴുതാൻ സാധിക്കാതെ പോയ വിദ്യാർത്ഥികൾക്കായി ഗ്രേഡ് 1 മുതൽ ഗ്രേഡ് 12 വരെയുള്ള വിദ്യാർത്ഥികളുടെ താൽപ്പര്യാർത്ഥം വീണ്ടും പരീക്ഷകൾ നടത്തുമെന്നു വിദ്യാഭ്യാസ,ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. പൊതു താൽപ്പര്യത്തിന്റെ ആവശ്യകതകൾ പരിഗണിച്ചാണ് ഈ പുതിയ നടപടി.

നാഷണൽ സ്റ്റാൻഡേർഡ് ഉള്ള പൊതു, സ്വകാര്യ സ്കൂളുകളിലെ പ്രിൻസിപ്പൽമാർക്ക് മന്ത്രാലയത്തിന്റെ മൂല്യനിർണ്ണയ വിഭാഗം പുറത്തിറക്കിയ സർക്കുലർ അനുസരിച്ച് പരീക്ഷകൾ സെപ്റ്റംബർ 5 മുതൽ സെപ്റ്റംബർ 16 വരെ നടക്കും.

- Advertisement -

ഈ വിദ്യാർത്ഥികൾ പൊതുജനാരോഗ്യ മന്ത്രാലയത്തിൽ നിന്ന് അണുബാധയുടെ തീയതി അല്ലെങ്കിൽ വൈറസ് ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയത് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതുണ്ട്. കൂടാതെ സ്കൂളുകൾ ഈ വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികളുടെ പേരുകൾ സ്റ്റുഡന്റ്സ് അസ്സസ്മെന്റ് ഡിപ്പാർട്മെന്റിനു സെപ്റ്റംബർ 1 ന് മുൻപായി നൽകണം.

Latest news
MORE IN LATEST NEWS

MOST POPULAR