ദോഹ: ഈദ് അൽ അദ്ഹയിൽ സുരക്ഷാ വകുപ്പുകളിലും ട്രാഫിക് അന്വേഷണ വിഭാഗങ്ങളിലും 24 മണിക്കൂറും പ്രവർത്തനം തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പാസ്‌പോർട്ട്, എല്ലാ സർവീസ് സെന്ററുകൾ, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് (പ്രധാന കെട്ടിടം), ക്രിമിനൽ എവിഡൻസ് ആന്റ് ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെന്റ് തുടങ്ങിയ പൊതുജനങ്ങൾക്ക് അവരുടെ സേവനങ്ങൾ നൽകുന്ന വകുപ്പുകളുടെ പ്രവർത്തന സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ ആയിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ഈദ് അവധി ദിവസങ്ങളിൽ മെട്രാഷ്2 സേവനത്തിലൂടെ പൊതുജനങ്ങൾക്ക് എല്ലാ ട്രാഫിക് ഇടപാടുകളും നടത്താം.
Content Highlights : Ministry of Interior working hours during Eid Al-Adha
