27.4 C
Qatar
Monday, April 20, 2026

ഖത്തറിൽ ചിലയിനം ദേശാടന പക്ഷികളെയും ജീവികളെയും വേട്ടയാടുന്നത് നിരോധിച്ചു, മന്ത്രിസഭാ തീരുമാനം പ്രഖ്യാപിച്ചു

- Advertisement -

ഖത്തറിൽ ചില പക്ഷികൾക്കും വന്യമൃഗങ്ങൾക്കും വേട്ടയാടൽ സീസൺ നിയന്ത്രിക്കുന്ന മന്ത്രിസഭാ തീരുമാനം മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രിയും കാബിനറ്റ് കാര്യങ്ങളുടെ താത്കാലിക മന്ത്രിയുമായ ഡോ. അബ്ദുള്ള ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ-സുബൈ പുറപ്പെടുവിച്ചു. ദേശാടനപക്ഷികളുടെ (വീറ്റിയർ- ഒരിനം കുരുവി) വേട്ടയാടൽ 2021 സെപ്റ്റംബർ 1 മുതൽ 2022 മേയ് 1 വരെ മാത്രമായിരിക്കുമെന്ന് മന്ത്രിസഭാ തീരുമാനം വ്യക്തമാക്കുന്നു. ഈ സമയങ്ങളിൽ ഇവയെ വേട്ടയാടൽ ഫാൽക്കണുകൾ മാത്രമായിരിക്കും.

,പാരമ്പര്യേതര വേട്ടയാടൽ ഉപകരണങ്ങളും മാർഗ്ഗങ്ങളും, പ്രത്യേകിച്ച് പക്ഷി വിളിക്കുന്നതു പോലുള്ള ഇലക്ട്രോണിക് ഉപകരണമായ ‘സവായാത്’ ഉപയോഗിക്കുന്നത് അല്ലെങ്കിൽ കൈമാറ്റം ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. മന്ത്രിസഭാ തീരുമാനപ്രകാരം, മുയലിനെ വേട്ടയാടുന്നത് 2021 നവംബർ 1 മുതൽ ഡിസംബർ 15, 2021 വരെ മാത്രമായിരിക്കും.

- Advertisement -

മുയലുകളെ വേട്ടയാടുന്നത് പരുന്തുകളും വേട്ടനായ്ക്കളും മാത്രമാണ്. വർഷം മുഴുവൻ രാജ്യത്ത് പതിവായി കാണപ്പെടുന്ന മറ്റേതെങ്കിലും പക്ഷികളെയോ വന്യജീവികളെയോ വേട്ടയാടുന്നത് ഈ തീരുമാനം നിരോധിക്കുന്നു. അതിൽ കുരുവികളും, തൊപ്പിയുള്ളതരം കിളികളും, പച്ചയിലക്കിളിയും, കാട്ടുകോഴികളും, ഒട്ടകപക്ഷികളും മാനുകളും ഉൾപ്പെടുന്നു.

Latest news
MORE IN LATEST NEWS

MOST POPULAR