25.5 C
Qatar
Sunday, April 19, 2026

തണുപ്പേറിയ മാസങ്ങളിലേക്ക് കടന്ന് ഖത്തർ, സീസണൽ ഫ്ലൂ വാക്‌സിനുകൾ ഉടൻ സ്വീകരിക്കണമെന്ന് മുന്നറിയിപ്പുമായി പബ്ലിക് ഹെൽത്ത്‌ കെയർ കോർപറേഷൻ

- Advertisement -

ഖത്തർ തണുപ്പേറിയ മാസങ്ങളിലേക്ക് കടന്നിരിക്കുകയാണ്. തണുപ്പിന്റെ ആധിക്യത്തിൽ ഫ്ളൂ പടർന്നു പിടിക്കാനുള്ള സാധ്യത വളരെ കൂടുതലായതിനാൽ എത്രയും പെട്ടെന്നു തന്നെ ഖത്തറി ജനതയോട് വാർഷിക ഫ്ലൂ വാക്‌സിൻ സ്വീകരിക്കാൻ പൊതുജനാരോഗ്യമന്ത്രാലയം നിർദേശിക്കുന്നു.

ഇൻഫ്ലുവൻസ പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നതിനും അത് മറ്റുള്ളവരിലേക്ക് വ്യാപിപ്പിക്കുന്നതിനുമുള്ള ഏറ്റവും മികച്ചതും സുരക്ഷിതവുമായ മാർഗ്ഗമാണ് വാർഷിക സീസണൽ ഫ്ലൂ വാക്സിൻ. എല്ലാ 27 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും നിരവധി സ്വകാര്യ, അർദ്ധ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിൻ സൗജന്യമായി ലഭ്യമാണെന്ന് ഖത്തർ പബ്ലിക് ഹെൽത്ത് കെയർ സെന്റർ അറിയിക്കുന്നു.

- Advertisement -

സൗജന്യമായി ഖത്തറിൽ എവിടെയൊക്കെ ഫ്ലൂ വാക്സിൻ ലഭിക്കുമെന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.fighttheflu.qa സന്ദർശിക്കാവുന്നതാണ്.

Latest news
MORE IN LATEST NEWS

MOST POPULAR