ദോഹ: കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ആളുകൾ പരാതികൾ ഉന്നയിച്ച വ്യാജ തൊഴിൽ അവസരങ്ങളെ സംബന്ധിച്ചുള്ള വാർത്തയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. ഇത്തരം വാർത്തകൾ പ്രചരിപ്പിച്ചതിനു പിന്നിൽ അന്താരാഷ്ട്ര തട്ടിപ്പ് സംഘങ്ങൾ ആണെന്ന റിപ്പോർട്ടുകൾ ആണിപ്പോൾ വന്നിരിക്കുന്നത്. ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രാദേശിക പത്രത്തിലാണ് വാർത്ത വന്നത്.
കോവിഡ് സാഹചര്യത്തിൽ ഖത്തറിൽ അനവധി തൊഴിൽ അവസരങ്ങൾ ഉണ്ടെന്നു പറഞ്ഞായിരുന്നു ഓൺലൈൻ വാർത്തകൾ പ്രചരിച്ചിരുന്നത്. ഇതിലൂടെ പല പേരുകളിലായാണ് പണം തട്ടിപ്പ് നടത്തിയത്.
ഖത്തര്‍ ആസൂത്രണ മന്ത്രാലയം ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്ന മുന്നറിയിപ്പുമായി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
ഇത്തരം ഏജന്‍സികളിൽ നിന്നും വരുന്ന സന്ദേശങ്ങൾക്ക് മറുപടിയായി വ്യക്തിഗത വിവരങ്ങളും പ്രത്യേകിച്ച് ബാങ്ക് അക്കൗണ്ട് നമ്പറുകളും രഹസ്യ പിൻ നമ്പറുകളും കൈമാറരുതെന്ന് മുന്നറിയിപ്പിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഖത്തര്‍ ചേംമ്പറിന് കീഴില്‍ സർക്കാർ അംഗീകൃത ഏജന്‍സികളിലൂടെ മാത്രമാണ് ഖത്തറിൽ ജോബ് റിക്രൂട്ട്‌മെന്റുകൾ നടക്കുന്നത്. വിദേശങ്ങളിൽ നിന്നും ഇത്തരം വാർത്തകൾ വിശ്വസിച്ച് നിരവധി ആളുകൾക്കാണ് പണം നഷ്ടമായത്. ഇത്തരം ആളുകൾ കൂടുതൽ ശ്രദ്ദിക്കണമെന്ന് മന്ത്രാലയം അറിയിച്ചതായാണ് പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
English summary: Fraudulent job offers through online: Qatar Ministry warns the public, reports a local news paper based in Doha
