24.7 C
Qatar
Sunday, April 19, 2026

സംസ്ഥാനത്ത് എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു: വിജയശതമാനം കൂടി; 49,906 പേർക്ക് ഫുൾ എ പ്ലസ്

- Advertisement -

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസിഫലം പ്രഖ്യാപിച്ചു. 98.82 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 4,22,092 വിദ്യാർഥികളിൽ 4,17,101 പേർ വിജയിച്ചു. വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം 98.11 ശതമാനമായിരുന്നു വിജയം. ഇത്തവണ 0.71 ശതമാനത്തിന്റെ വർധനവുണ്ടായി.

എല്ലാവിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം 41,906 ആണ്. കഴിഞ്ഞ വര്‍ഷം 37,334 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചത്. 4,572 പേരുടെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

- Advertisement -

പ്രൈവറ്റായി പരീക്ഷയെഴുതിയ 1,770 വിദ്യാര്‍ഥികളില്‍ 1,356 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടിയത്. 76.61% ആണ് വിജയശതമാനം.

പത്തനംതിട്ടയാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യു ജില്ല. 99.71 % ആണ് ജില്ലയിലെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യു ജില്ല വയനാടാണ്- 95.04%.

- Advertisement -

വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാടാണ് (100%). വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല വയനാട് (95.04%). ഏറ്റവു കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല- മലപ്പുറം (2,736)

ഫലം അറിയുന്നതിനായി താഴെ പറയുന്ന വെബ്സൈറ്റുകൾ സന്ദർശിക്കുക

https://sslcexam.kerala.gov.in/

http://keralapareekshabhavan.in

/http://keralaresults.nic.in/

Latest news
MORE IN LATEST NEWS

MOST POPULAR