ദോഹ: യുകെ ആസ്ഥാനമായുള്ള ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (ഇഐയു) പുറത്തിറക്കിയ ഗ്ലോബൽ ഫുഡ് സെക്യൂരിറ്റി ഇൻഡക്‌സ് (ജിഎഫ്എസ്ഐ) 2021ൽ അറബ് രാജ്യങ്ങളിൽ ഖത്തറിന് ഒന്നാം സ്ഥാനം.
ജിഎഫ്എസ്ഐ 2021-ന്റെ ഏറ്റവും പുതിയ പതിപ്പിൽ 113 രാജ്യങ്ങളുടെ റാങ്കിംഗിൽ ഖത്തർ 13 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 24-ാം സ്ഥാനത്തെത്തി.
റിപ്പോർട്ടിന്റെ 2020 പതിപ്പിൽ രാജ്യം 37-ാം സ്ഥാനത്തായിരുന്നു.”ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡയറക്ടർ ഡോ. മസൂദ് ജറല്ല അൽ മർറി പറഞ്ഞു.
2017-2021 വർഷങ്ങളിൽ രാജ്യം നേരിട്ട പ്രതിസന്ധികളും വെല്ലുവിളികളും കഠിനമായ കാലാവസ്ഥയും അവഗണിച്ച് ഭക്ഷ്യസുരക്ഷയിൽ ഖത്തർ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചതായി കഴിഞ്ഞ ദിവസം മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ഡോ. അൽ മറി പറഞ്ഞു.
ജിഎഫ്എസ്ഐ 2021 അനുസരിച്ച് ഖത്തറിലെ ഭക്ഷ്യ സുരക്ഷയുടെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. ഇത് അടിസ്ഥാന സൗകര്യങ്ങൾ, ഭക്ഷ്യ സുരക്ഷാ നയങ്ങൾ, തന്ത്രങ്ങൾ എന്നിവയിലെ സുസ്ഥിര നിക്ഷേപം വർധിപ്പിക്കുന്നതിലൂടെ ഭക്ഷ്യ വിതരണത്തിന്റെ താങ്ങാനാവുന്ന വില, ലഭ്യത, ഗുണനിലവാരം എന്നിവയെ പ്രതിഫലിപ്പിക്കുന്നു.
ഭക്ഷ്യ വിപണികളും പ്രാദേശിക കാർഷിക ഉൽപന്നങ്ങൾ വിൽക്കുന്നതിനുള്ള കാർഷിക യാർഡുകളും വലിയ വികസനത്തിന് സാക്ഷ്യം വഹിച്ചതായി അദ്ദേഹം പറഞ്ഞു.
