ദോഹ: സെപ്‌സിസ് പോലുള്ള രക്തത്തിലെ അണുബാധകളിലെ ബാക്ടീരിയകളെയും മറ്റ് സൂക്ഷ്മാണുക്കളെയും വേഗത്തിൽ തിരിച്ചറിയാൻ സിദ്ര മെഡിസിനിലെ മൈക്രോബയോളജിസ്റ്റുകൾ പുതിയ രക്ത സംസ്‌കരണ രീതി വികസിപ്പിച്ചെടുത്തു.
മാട്രിക്സ്-അസിസ്റ്റഡ് ലേസർ ഡിസോർപ്ഷൻ/അയോണൈസേഷൻ ടൈം ഓഫ് ഫ്ലൈറ്റ് മാസ് സ്പെക്ട്രോമെട്രി (MALDI-TOF MS) അടിസ്ഥാനമാക്കിയുള്ളതാണ് ഈ രീതി.
സിദ്ര മെഡിസിനിൽ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളിൽ രക്തത്തിലെ അണുബാധയുണ്ടോയെന്ന് അതിവേഗം പരിശോധിക്കുന്നതിനാണ് പുതിയ നടപടിക്രമം നിലവിൽ വരുന്നത്.
ബാക്‌ടീരിയ, ഫംഗസ് തിരിച്ചറിയൽ സമയത്തെ ദിവസങ്ങളിൽ നിന്നും മിനിറ്റുകൾ വരെയാക്കി ഇത് ത്വരിതപ്പെടുത്തി. ഇത് മൂലം ആശുപത്രിയിൽ ഉചിതമായ ആന്റിമൈക്രോബയൽ തെറാപ്പിയും അണുബാധ നിയന്ത്രണ നടപടികളും നേരത്തേ ആരംഭിക്കാൻ അനുവദിക്കുന്നു.
“അനുയോജ്യമായ ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് ഉടനടി ചികിത്സിച്ചില്ലെങ്കിൽ ദോഷകരമായ ബാക്ടീരിയകൾ മൂലമുണ്ടാകുന്ന സെപ്‌സിസ് ജീവന് ഭീഷണിയാകാം. പീഡിയാട്രിക് ബ്ലഡ് സ്ട്രീം അണുബാധകൾ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച പ്രകടനവും ആദ്യകാല പുരോഗതിയും ഞങ്ങളുടെ പഠനം പ്രകടമാക്കി. ആഗോളതലത്തിൽ ഉപയോഗിക്കുന്ന മറ്റ് രീതികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ നടപടിക്രമം വളരെ ലാഭകരമാണ്.”സിദ്ര മെഡിസിനിലെ പഠനത്തിന് നേതൃത്വം നൽകിയ മൈക്രോബയോളജിയിലെ സീനിയർ അറ്റൻഡിംഗ് ഫിസിഷ്യൻ ഡോ ആന്ദ്രേസ് പെരെസ്-ലോപ്പസ് പറഞ്ഞു,
