ദോഹ: ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനിയുമായി ചര്‍ച്ച നടത്തി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.
സാമ്പത്തികം, നിക്ഷേപം, വാണിജ്യം, ഊര്‍ജം, പ്രതിരോധം തുടങ്ങി വിവിധ മേഖലകളിലെ സഹകരണത്തെക്കുറിച്ച് വിപുലമായ ചർച്ചകൾ നടത്തി.
കഴിഞ്ഞ ദിവസമായിരുന്നു തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാൻ ഔദ്യോഗിക സന്ദര്‍ശനത്തിനായി ദോഹയിലെത്തിയത് . കൊവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം ഖത്തറില്‍ സന്ദര്‍ശനത്തിനായെത്തുന്ന ആദ്യ വിദേശരാജ്യത്തിന്റെ തലവനാണ് തുര്‍ക്കിഷ് പ്രസിഡന്റ്.
ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങളെക്കുറിച്ചും വിവിധ മേഖലകളില്‍ പിന്തുണയ്ക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. ഫലസ്തീന്‍, ലിബിയ, സിറിയ, യമന്‍ എന്നിവിടങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. പൊതു താല്‍പര്യമുള്ള രാജ്യാന്തര വിഷയങ്ങളെക്കുറിച്ചും ഇരുവരും സംവദിച്ചു.
