ദോഹ: ഖത്തറിലെ യുഎസ് എംബസി പുതിയ സ്റ്റുഡന്റ് വിസ നിയമങ്ങളെക്കുറിച്ച് മാർഗനിർദേശങ്ങൾ പുറത്തിറക്കി.
” ദോഹയിലെ യുഎസ് എംബസിക്ക് സ്റ്റുഡന്റ് വിസ എന്നത് ഒരു പ്രധാന മുൻഗണനയാണ്, യുഎസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഖത്തറി വിദ്യാർത്ഥികൾ നേടിയിട്ടുള്ള വിജയത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിലും വിദ്യാർത്ഥികളും അവരുടെ കുടുംബങ്ങളും പ്രദർശിപ്പിക്കുന്ന ക്ഷമയെ ഞങ്ങൾ അഭിനന്ദിക്കുന്നു, ”എംബസി അവരുടെ പ്രസ്താവനയിൽ പറഞ്ഞു.
യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻറിൽ നിന്നുള്ള ഗൈഡ്ലൈൻസ് സൂചിപ്പിക്കുന്നത് ഒരു അക്കാദമിക് സ്ഥാപനത്തിൽ പൂർണ്ണമായ ഓൺലൈൻ പ്രോഗ്രാമിന് കീഴിൽ ചേരുന്ന വിദ്യാർത്ഥികൾ യുണൈറ്റഡ് സ്റ്റേറ്റ്സ് വിട്ടുപോകണമെന്നാണ്.
“എന്നിരുന്നാലും, അമേരിക്കയിൽ ഈ ഇൻടേക്കിൽ പഠിക്കാൻ പദ്ധതിയിട്ടിരുന്ന നിരവധി മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇപ്പോഴും അതിനുള്ള അവസരം ലഭിച്ചേക്കാമെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. 2020 സെമസ്റ്ററിനുള്ള എഫ് -1, എം -1 നോൺ-ഇമിഗ്രേഷൻ വിസ നിയമാവലികളിൽ താൽക്കാലിക പരിഷ്കരണത്തിനുള്ള പദ്ധതി ആഭ്യന്തര സുരക്ഷാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പഠനം പൂർത്തിയാക്കുമ്പോൾ ഈ വിദ്യാർത്ഥികൾക്ക് അമേരിക്കയിൽ തുടരാൻ അനുവാദമുണ്ട്, ”പ്രസ്താവനയിൽ പറയുന്നു.
ഈ താൽക്കാലിക താമസം കുടിയേറ്റ വിദ്യാർത്ഥികൾക്ക് അമേരിക്കയിൽ വിദ്യാഭ്യാസം തുടരാൻ കൂടുതൽ സൗകര്യങ്ങൾ നൽകുന്നതാണ്.
“വിദ്യാർത്ഥികൾ അവരുടെ പ്രോഗ്രാമിന്റെ
നിയമങ്ങൾ മനസിലാക്കാൻ അവരുടെ അക്കാദമിക് സ്ഥാപനത്തിലെ അവരുടെ ഡെസിഗ്നേറ്റഡ് സ്കൂൾ ഒഫീഷ്യലും (DSO) ആയി ബന്ധപ്പെടണം. ഈ അവസരത്തിൽ നിങ്ങൾ ഒരു സ്റ്റുഡന്റ് (എഫ് -1) വിസയ്ക്ക് അപേക്ഷിക്കണമോ എന്ന് നിങ്ങളുടെ ഡിഎസ്‌ഒയ്ക്ക് പറയാൻ കഴിയും, ”എംബസി പറഞ്ഞു.
“നിങ്ങളുടെ നിലവിലെ സാഹചര്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളുമായി ദയവായി ConsularDoha@state.gov- ലെ ഞങ്ങളുടെ കോൺസുലർ വിഭാഗവുമായി ബന്ധപ്പെടുക. ഞങ്ങളുടെ സ്റ്റാഫ് നിങ്ങളെ സഹായിക്കാൻ തയ്യാറാണ്, ”എംബസി ഉറപ്പുനൽകുന്നു.
വരാനിരിക്കുന്ന അധ്യയന വർഷത്തേക്ക് യുഎസ് സർവകലാശാലകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന പുതിയ വിദ്യാർത്ഥികൾക്ക്, അവർക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ doha@educationusa.org ലെ വിദ്യാഭ്യാസ ഉപദേശക സംഘവുമായി ബന്ധപ്പെടാം.
English summary; The US Embassy in Qatar has issued a guidance regarding the new student visa rules
