ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള 50% കിഴിവ് മാർച്ച് 17 ന് അവസാനിക്കും. അതിനുശേഷം പഴയ രീതി പ്രകാരം ഒരു മാസത്തേക്ക് മാത്രമേ കിഴിവ് ബാധകമാകൂ. വകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി.
ഖത്തർ റേഡിയോയിലെ ‘പോലീസ് വിത്ത് യു’ പരിപാടിയിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ട്രാഫിക് അവേർനെസ് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ ജാബർ മുഹമ്മദ് ഒദൈബയാണ് ഇക്കാര്യം അറിയിച്ചത്. 50% കിഴിവിന്റെ ലക്ഷ്യം ട്രാഫിക് നിയമലംഘനം രജിസ്റ്റർ ചെയ്ത് ഒരു മാസത്തിനുള്ളിൽ തീർപ്പാക്കി വ്യക്തിയുടെ പേരിൽ പിഴകൾ കുമിഞ്ഞു കൂടാതിരിക്കാൻ വ്യക്തിയെ സഹായിക്കുക എന്നതാണ്.
“ഒരു വ്യക്തി തന്റെ ട്രാഫിക് നിയമലംഘനങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടാൽ അയാൾക്ക് ട്രാഫിക് ഡിപ്പാർട്ട്‌മെന്റിനെ സമീപിച്ച് പണം നൽകാനുള്ള കഴിവില്ലായ്മയെ അറിയിക്കാം. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് കേസ് ഫോളോ-അപ്പ് വകുപ്പിലേക്ക് മാറ്റും.” അദ്ദേഹം പറഞ്ഞു.
