ദോഹ . ഖത്തറിലെ സംഗീത ആസ്വാദകരുടെ മനം കവരുന്ന ഗാനങ്ങളുമായി മലയാളിയുടെ പ്രിയ ഗായകൻ ഷഹബാസ് അമൻ വീണ്ടും ദോഹയിലെത്തുന്നു. “ദോഹയുടെ ഹൃദയത്തിൽ ഷഹബാസ് പാടുന്നു” ഗസൽ സന്ധ്യ ഫെബ്രുവരി 17നു അൽ അറബി സ്റ്റേഡിയത്തിൽ നടക്കും.
പരിപാടിയുടെ ടിക്കറ്റുകൾ ക്യൂ ടിക്കറ്റ്സിൽ ലഭ്യമാണ്.
ഷുരൂക് അൽ ദോഹ , ജെഫെ മീഡിയ , വിന്റേജ് നഴ്സിംഗ് സർവ്വീസസ് , ദോഹ വേവ്സ് എന്നീ സ്ഥാപനങ്ങളുടെ സാരഥികളായ , തൗഫീഖ് ജബ്ബാർ , ഷിഹാബ് ഷരീഫ് , സുബൈർ പാണ്ടവത്ത് , മുഹമ്മദ് ത്വയ്യിബ് എന്നിവരടങ്ങിയ ടീം ടി.എസ്.എസ്.ടി എന്ന സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് ഗസൽ സന്ധ്യ ഒരുങ്ങുന്നത്. തുടർന്നും ഖത്തറിൽ ഇത്തരത്തിലുള്ള നല്ല സംഗീത സദസ്സുകൾ സംഘടിപ്പിക്കുകയെന്നത് ഈ കൂട്ടായ്മയുടെ ലക്ഷ്യങ്ങളിലൊന്നാണെന്നും സംഘാടകർ വ്യക്തമാക്കി.
Content Highlights : Shahabas Aman’s Gazal Sandhya at Doha
