24.7 C
Qatar
Sunday, April 19, 2026

ആകാംഷയുടെ മുൾമുനയിൽ നിർത്തി ഖത്തർ ലോകകപ്പ് നറുക്കെടുപ്പ്, ഗ്രൂപ്പ്‌ ഘട്ട എതിരാളികളെ തിരഞ്ഞെടുത്തു

- Advertisement -

2022 ഖത്തർ ലോകകപ്പിലെ ഗ്രൂപ്പുകളും മത്സരങ്ങളും ഇന്നലെ ഖത്തറിലെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ വെച്ചു നടന്ന നറുക്കെടുപ്പിൽ തീരുമാനമായി. ഇത്തവണത്തെ ലോകകപ്പ് നറുക്കെടുപ്പിൽ ഉരുത്തിരിഞ്ഞ ഗ്രൂപ്പുകൾ ഫുട്ബോൾ ആരാധകർക്ക് ഏറെ ആവേശം നൽകുന്നതാണ്. ഗ്രൂപ്പ് ഇ, ഗ്രൂപ്പ് എഫ്, ഗ്രൂപ്പ് എച് എന്നീ ഗ്രൂപ്പുകളിലെ പോരാട്ടം ആകും ഏറ്റവും ആവേശകരം.

ആതിഥേയരായ ഖത്തർ ഗ്രൂപ്പ് എയിലാണ്. ഖത്തറിനൊപ്പം നെതർലന്റ്സ്, സെനഗൽ, ഇക്വഡോർ എന്നിവരാണ് ഉള്ളത്. ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ടിനൊപ്പം അമേരിക്ക, ഇറാൻ, ഒപ്പം ഒരു യൂറോപ്യൻ പ്ലേ ഓഫ് ജേതാവും ഉണ്ടാകും.

- Advertisement -

ഗ്രൂപ്പ് സിയിൽ സൂപ്പർതാരം ലയണൽ മെസിയുടെ അർജന്റീനക്ക് ഒപ്പം മെക്സിക്കോ, പോളണ്ട്, സൗദി അറേബ്യ എന്നീ ടീമുകളും ഉൾപ്പെടുന്നു.

നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ഗ്രൂപ്പ് ഡിയിൽ ആണ്. ഫ്രാൻസിനൊപ്പം ഡെന്മാർക്ക്, ടുണീഷ്യ എന്നീ ടീമുകളും ഒപ്പം ഇന്റർ കോണ്ടിനന്റൽ പ്ലേ ഓഫ് ജയിച്ചു വരുന്ന ഒരു ടീമും ഉൾപ്പെടും.

- Advertisement -

സ്പെയിൻ മരണഗ്രൂപ്പ് ആയ ഇയിൽ ആണ് ഉൾപ്പെട്ടിരിക്കുന്നത്. യൂറോപ്യൻ വമ്പന്മാരായ ജർമ്മനിയും ഈ ഗ്രൂപ്പിൽ ആണ് ഉള്ളത്. ഏഷ്യയിലെ കരുത്തരായ ജപ്പാനും ഒപ്പൽ ഇന്റർ കോണ്ടിനന്റൽ പ്ലേ ഓഫ് ജയിക്കുന്ന ഒരു ടീമും ഉണ്ടാകും.

കഴിഞ്ഞ ലോകകപ്പിൽ സെമി വരെ എത്തിയ ബെൽജിയം ഗ്രൂപ്പ് എഫിലാണ്. കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യയും ഗ്രൂപ്പ് എഫിൽ ഉണ്ട്. ആഫ്രിക്കൻ ശക്തികളായ മൊറോക്കോയും ഈ ഗ്രൂപ്പിൽ ഉണ്ട്. ഒപ്പം നീണ്ട കാലത്തിനു ശേഷം ലോകകപ്പിന് എത്തിയ കാനഡയും ഉണ്ടാകും.

ഏറ്റവും കൂടുതൽ ലോകകപ്പ് നേടിയ ബ്രസീൽ ഗ്രൂപ്പ് ജിയിലാണ്. ബ്രസീലിനൊപ്പം സ്വിറ്റ്സർലാന്റ്, സെർബിയ, കാമറൂൺ എന്നിവരും ഉണ്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഗ്രൂപ്പ് എച്ചിൽ കളിക്കും. പോർച്ചുഗലിന് ഒപ്പം ഉറുഗ്വേ ഗ്രൂപ്പിൽ ഉണ്ട്. കൊറിയയും ഘാനയും ഉണ്ട്.

ഈ വർഷം നവംബറിലും ഡിസംബറിലുമായാണ് ഖത്തർ ലോകകപ്പ് നടക്കുന്നത്. നവംബർ 21ന് ആരംഭിക്കുന്ന ടൂർണമെന്റ് ഡിസംബർ 18നു അവസാനിക്കും. ഖത്തർ ആതിഥ്യം വഹിക്കുന്നത് കൊണ്ട് തന്നെ നിരവധി മലയാളി ഫുട്ബോൾ ആരാധകർക്ക് പങ്കെടുക്കാൻ സാധിക്കുന്ന ഫുട്ബോൾ ലോകകപ്പ് കൂടിയാകും ഇത്.

Latest news
MORE IN LATEST NEWS

MOST POPULAR