34.5 C
Qatar
Saturday, April 18, 2026

ലോകകപ്പ് ആരാധകരെ സ്വാഗതം ചെയ്യാൻ കൂറ്റൻ പൂച്ചെണ്ടുകളൊരുക്കി അൽ വക്ര മുനിസിപ്പാലിറ്റി

- Advertisement -

അൽ വക്ര: ഫിഫ ലോകകപ്പ് ഖത്തർ 2022 ന് ഖത്തറിലേക്കുള്ള സന്ദർശകരെ സ്വാഗതം ചെയ്യുന്നതിനായി പ്രകൃതിദത്ത പൂക്കളുടെ ഏറ്റവും വലിയ പൂച്ചെണ്ടുകൾ ഒരുക്കി
സേവനകാര്യ വകുപ്പ് പ്രതിനിധീകരിക്കുന്ന അൽ വക്ര മുനിസിപ്പാലിറ്റി.
കൾച്ചറൽ വില്ലേജ് കത്താറ, അൽ ജനൂബ് സ്റ്റേഡിയം, അൽ വക്ര ഓൾഡ് സൂഖ് എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിലായാണ് പൂച്ചെണ്ടുകൾ.

Image credit:PeninsulaQatar.com

ഈ പദ്ധതിയുടെ നടത്തിപ്പ് പൂർത്തിയാക്കാൻ ഏകദേശം 2,900 ജോലി സമയം എടുത്തു, പോയിന്സെറ്റിയ , കളഞ്ചോ പുഷ്പ സസ്യങ്ങൾ കൊണ്ട് നിർമ്മിച്ച പൂച്ചെണ്ടുകൾക്ക് ആറ് മീറ്റർ ഉയരവും ആറ് മീറ്റർ വ്യാസവുമുണ്ട്.

- Advertisement -
Image credit: PeninsulaQatar.com

ഖത്തറിലെ എല്ലാ അതിഥികൾക്കും സ്വാഗത സന്ദേശമായി വർത്തിക്കുന്നതിനായി അൽ-വക്ര മുനിസിപ്പാലിറ്റിയുടെ സാങ്കേതിക ടീമാണ് കലാസൃഷ്ടികൾ രൂപകൽപ്പന ചെയ്ത് നടപ്പിലാക്കിയത്. അവ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര കായികമേളയിൽ പങ്കെടുക്കുന്ന എല്ലാവരോടും ഖത്തറി ജനതയുടെ സ്നേഹത്തിന്റെ പ്രകടനമാണ്.

Content Highlights: Al Wakrah Municipality completes three massive flower bouquets to greet World Cup visitors

Latest news
MORE IN LATEST NEWS

MOST POPULAR