23.5 C
Qatar
Friday, April 17, 2026

എംബസികളുമായുള്ള ബന്ധം ഇനി ഈ ആപ്പുവഴിയാക്കാം

- Advertisement -

ദോഹ: നിങ്ങൾക്ക് നിങ്ങളുടെ എംബസിയുമായി ഇനി സുരക്ഷിതമായി ബന്ധപ്പെടാം. ഇതിനായി മന്ത്രാലയത്തിന്റെ ആപ്ലിക്കേഷന്റെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം. പ്രവാസികൾക്കും വിദേശത്തിലുള്ള ഖത്തറി പൗരന്മാര്‍ക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താം.

കോവിഡ് വ്യാപനം തടയുന്നതിനായി സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചുവരികയാണ് മന്ത്രാലയം. ‘നിങ്ങളുടെ സുരക്ഷയാണ് എന്റെ സുരക്ഷ’ എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായ പ്രവർത്തനങ്ങളാണ് മന്ത്രാലയം മുന്നോട്ട് വെക്കുന്നത്.

- Advertisement -

മന്ത്രാലയത്തിന്റെ അപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്യുന്നതുവഴി യാത്രാ നിർദേശങ്ങളും അധികൃതരെ ബന്ധപ്പെടാനുള്ള നമ്പറുകളും മറ്റു പ്രധാനപ്പെട്ട വിവരങ്ങളും ലഭ്യമാവും. ആൻഡ്രോയിഡ്, ഐ ഒ എസ് ഫോണുകളിൽ ഈ ആപ്ലിക്കേഷൻ ലഭ്യമാണ്.

Latest news
MORE IN LATEST NEWS

MOST POPULAR