ദോഹ: ഖത്തറിൽ ഇന്ന് 546 പുതിയ കൊറോണ വൈറസ് കേസുകൾ (കോവിഡ് -19) സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1614 പേർ വൈറസിൽ മുക്തരായി. ഇതോടെ രോഗത്തിൽ നിന്ന് കരകയറിയവരുടെ എണ്ണം 93898 ആയി.
ഇന്ന് 5 പേരാണ് കോവിഡ്-19 ബാധിച്ച് മരിച്ചത്.
മരണപ്പെട്ടവർ അത്യാസന്ന നിലയിൽ കഴിഞ്ഞിരുന്നവരായിരുന്നു.
59ഉം, 64ഉം, 67ഉം, 80ഉം, 88ഉം പ്രായമുള്ളവരായിരുന്നു.
ഖത്തറിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള കോവിഡ് -19 കേസുകളുടെ എണ്ണം 100345 ആണ്, നിലവിൽ 6314 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 5 മരണങ്ങൾ ഉൾപ്പെടെ കോവിഡ് ബാധിച്ച് 133 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4677 ടെസ്റ്റുകളാണ് മന്ത്രാലയം നടത്തിയത്.
ഇന്നലെ മാത്രം 62 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുതിയ 9 പേരെയാണ് കോവിഡ് ബാധയെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചത്. നിലവിൽ 164 ആളുകളാണ് ഐസിയുവിൽ ഉള്ളത്.
കോവിഡ്-19 വൈറസ് ബാധയുണ്ടെന്ന് സംശയമുള്ളവർ വളരെപ്പെട്ടെന്ന് തന്നെ 16000 എന്ന കൊറോണ ഹെല്പ് ലൈൻ നമ്പറിൽ വിളിക്കുകയോ, അല്ലെങ്കിൽ ഹെൽത്ത് സെന്ററുകളിൽ ചെന്ന് നേരിട്ട് ടെസ്റ്റ് നടത്തുകയോ ചെയ്യണമെന്നും, രോഗബാധ നേരത്തേ കണ്ടെത്തിയാൽ വളരെപ്പെട്ടെന്നുള്ള രോഗമുക്തിക്ക് അത് സഹായിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മുയിതർ (Muaither) ഹെൽത്ത് സെന്റർ, അൽ ഖൈൽ ഹെൽത്ത് സെന്റർ,
ഉം സ്ലാൽ (Umm Slal) ഹെൽത്ത് സെന്റർ, അൽ ഗറഫ ഹെൽത്ത് സെന്റർ എന്നിവയാണ് പ്രധാന കൊവിഡ് സ്ക്രീനിംഗ് കേന്ദ്രങ്ങൾ.
