25 C
Qatar
Thursday, April 16, 2026

ഏപ്രിൽ 15ന് സബാഹ് അൽ അഹമ്മദ് കൊറിഡോർ താത്കാലികമായി അടച്ചിടൽ പ്രഖ്യാപിച്ച് ഖത്തർ പൊതുമരാമത്ത് അതോറിറ്റി

- Advertisement -

ഏപ്രിൽ 15 ന് പുലർച്ചെ 3 മുതൽ രാവിലെ 10 വരെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അൽ വാബിലേക്കുള്ള ഗതാഗതത്തിന് ബു ഹമൂറിലെ സബാഹ് അൽ അഹമ്മദ് ഇടനാഴിയിൽ ഏഴ് മണിക്കൂർ രാത്രി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഘൽ ) അറിയിച്ചു.

ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായുള്ള ഏകോപനത്തിലൂടെ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് അൽ വാബിലേക്ക് വരുന്ന റോഡ് ഉപയോക്താക്കൾ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ സർവീസ് റോഡുകൾ ഉപയോഗിക്കണം.

- Advertisement -

വാഹനമോടിക്കുന്നവർ ശ്രദ്ധിക്കാനായി താത്കാലികമായി അടച്ചിടാൻ നിർദേശിക്കുന്ന റോഡ് അടയാളങ്ങൾ അഷ്ഘൽ സ്ഥാപിക്കും.സുരക്ഷ ഉറപ്പാക്കാൻ അവ പിന്തുടരാനും വേഗത പരിധി പാലിക്കാനും എല്ലാവരോടും അഷ്ഘൽ അഭ്യർത്ഥിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR