29.1 C
Qatar
Sunday, April 19, 2026

ലുസൈല്‍ സിറ്റിയിലെ പ്ലെയിസ് വെന്‍ഡോം അടുത്ത വർഷം അവസാനത്തോടെ തുറക്കും

- Advertisement -

ദോഹ: ലുസൈല്‍ സിറ്റിയിലെ വലിയ ടൂറിസം മാള്‍ പ്ലെയിസ് വെന്‍ഡോം 2021 സെപ്തംബറില്‍ തുറക്കുമെന്നറിയിച്ച് അധികൃതർ. 600 റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍, ഫൈവ് സ്റ്റാർ ഹോട്ടലുകള്‍, താമസസൗകര്യങ്ങള്‍, റസ്റ്റോറന്റുകള്‍, സെന്‍ട്രല്‍ എന്റര്‍ടെയ്ന്‍മെന്റ് എന്നിവയടങ്ങിയ വലിയ ടൂറിസം മാളാണിത്.
ഹോട്ടലുകള്‍ക്കു പുറമെ സേവന പാര്‍പ്പിട സമുച്ചയവും പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. നാലു ഖത്തരി നിക്ഷേപകര്‍ ചേര്‍ന്ന യുനൈറ്റഡ് ഡവലപ്പേര്‍സിന്റെ ലുസൈല്‍ സിറ്റി പദ്ധതിയിലൂടെയാണ് ഇത്‌ നടപ്പാക്കുന്നത്.

പ്ലെയിസ് വെന്‍ഡോം(പിവി) പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഒട്ടേറെ തൊഴിലവസരങ്ങള്‍ ലഭ്യമാകുമെന്ന് പിവി പ്രൊജക്ട് വൃത്തങ്ങള്‍ അറിയിച്ചു. ലുസൈല്‍ സിറ്റിയിലെ പിവി പദ്ധതി 2014 മാര്‍ച്ച് 17നാണ് തുടക്കമിട്ടത്. അടുത്തവര്‍ഷം മൂന്നാംപാദത്തില്‍ ഉദ്ഘാടനം നിര്‍വഹിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാരീസിലെ ഹൈ എന്‍ഡ് ഷോപ്പിങ് തെരുവുകളെ അനുസ്മരിപ്പിക്കുന്നതാണ് പ്ലെയിസ് വെന്‍ഡോം. ഫൈവ് സ്റ്റാര്‍ ആഡംബര സൗകര്യങ്ങളാണ് ഇതില്‍ സജ്ജമാക്കിയിരിക്കുന്നത്.

- Advertisement -

കടലിന് അഭിമുഖമായുള്ള ആകര്‍ഷകമായ കുടുംബ വിനോദ സഞ്ചാര ആകര്‍ഷണമായിരിക്കും പ്ലെയ്‌സ് വെന്‍ഡോം. പത്തുലക്ഷം ചതുരശ്രമീറ്ററിലായാണ് റീട്ടെയില്‍, വിനോദ, ഒഴിവുകാല, ആഡംബര സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ലുസൈലിന്റെ കടല്‍ത്തീരത്ത് സ്ഥിതിചെയ്യുന്ന പ്ലേസ് വെന്‍ഡോമിലേക്ക് കടലില്‍നിന്നും നേരിട്ടു കനാലുണ്ടാകും. കടല്‍ക്കാഴ്ചകളിലേക്ക് വാതില്‍ തുറക്കുന്ന കഫേകളും റസ്റ്റോറന്റുകളുമടങ്ങിയ മനോഹരമായ ഓപ്പണ്‍ പ്ലാസ അനുഭവം നല്‍കുന്നതായിരിക്കും പദ്ധതി.

പ്രാദേശിക, മേഖലാ, അന്തര്‍ദേശീയ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന മുഖ്യ വിനോദസഞ്ചാരകേന്ദ്രമെന്ന നിലയില്‍കൂടിയാണ് പ്ലെയ്‌സ് വെന്‍ഡോം വിഭാവനം ചെയ്തിരിക്കുന്നത്. ലെ റോയല്‍ മെറിഡിയന്‍, പാലെസ് വെന്‍ഡോം എന്നീ രണ്ടു പക്ഷനക്ഷത്ര ഹോട്ടലുകള്‍, ലെ റോയല്‍ മെറിഡിയന്‍ റസിഡന്‍സ്, 600 ഔട്ട്‌ലെറ്റുകളടങ്ങിയ മാള്‍, 6500ലധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം എന്നിവയാണ് മുഖ്യ സവിശേഷത.

- Advertisement -

English summary; PLACE VENDÔME, the largest tourism mall in Lucille City, is set to open in September 2021, officials said.

Latest news
MORE IN LATEST NEWS

MOST POPULAR