ദോഹ: ഖത്തറിലെ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനുമായി സഹകരിച്ച് മുഷേരിബ് മ്യൂസിയം ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.
ഫോട്ടോ ഉപയോഗിച്ച് സ്വാതന്ത്ര്യം എന്ന ആശയം പ്രകടിപ്പിക്കാൻ കഴിയുന്ന തരത്തിൽ 14 മുതൽ 18 വയസ്സുവരെയുള്ളവർക്കാണ് മത്സരം. ബിൻ ജെൽമൂദ് ഹൗസിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഫെബ്രുവരി 2 വരെ നടക്കുന്ന “ആർട്ട് ഓഫ് ഫ്രീഡം” പ്രദർശനവും ഇതിൽ ഉൾപ്പെടുന്നു.
അറബ് സമൂഹങ്ങളിലെ ആധുനിക തരം അടിമത്തവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രസ്തുത പ്രദർശനം ചർച്ച ചെയ്യുന്നത്.
മത്സരത്തിൽ പങ്കെടുക്കാൻ ഒരു വ്യക്തി #IamAware2022 എന്ന ഹാഷ്‌ടാഗിൽ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യണം.
തുടർന്ന് മൂന്ന് വിജയികളെ തിരഞ്ഞെടുക്കും. ഒന്നാം സ്ഥാനക്കാർക്ക് 3,000 ഖത്തർ റിയാൽ ലഭിക്കും; രണ്ടാം സ്ഥാനക്കാരനു 2,000 ഖത്തർ റിയാൽ മൂന്നാം സ്ഥാനക്കാരനു 1,000 ഖത്തർ റിയാൽ എന്നിങ്ങനെയാണ് സമ്മാനങ്ങൾ.
സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 31 ആണ്.
