29.4 C
Qatar
Sunday, April 19, 2026

സ്പെയർ പാർട്സുകളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഹാഷിഷ് പിടിച്ചെടുത്ത് ഖത്തർ കസ്റ്റംസ്

- Advertisement -

ദോഹ: ഖത്തറിലേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം എയർ കാർഗോ, സ്വകാര്യ വിമാനത്താവളങ്ങളിലെ തപാൽ കൺസൈൻമെന്റ് കസ്റ്റംസ് വിഭാഗത്തിലെ ഇൻസ്പെക്ടർമാർ തടഞ്ഞു.

ട്വിറ്ററിൽ പങ്കുവെച്ച നിരവധി ഫോട്ടോകളിൽ, ഇരുമ്പ് സ്പെയർ പാർട്സ് അടങ്ങിയ ഷിപ്പ്മെന്റ് ട്യൂബിനുള്ളിൽ മയക്കുമരുന്ന് പദാർത്ഥം കണ്ടെത്തിയതായി കസ്റ്റംസ് വ്യക്തമാക്കി. പിടികൂടിയ ഹാഷിഷിന്റെ ആകെ തൂക്കം 280 ഗ്രാമാണ്.

- Advertisement -

തിങ്കളാഴ്ചയും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ ബാഗിൽ ഒളിപ്പിച്ച വൻതോതിൽ മയക്കുമരുന്ന് ഗുളികകൾ കസ്റ്റംസ് പിടികൂടിയിരുന്നു. 2716 ഗുളികകളാണ് അന്ന് പിടിച്ചെടുത്തത്.

Content Highlights: Hashish stashed in spare parts shipment seized by Qatar Customs

Latest news
MORE IN LATEST NEWS

MOST POPULAR