28.9 C
Qatar
Thursday, April 16, 2026

കൊറോണ പ്രതിരോധത്തിൽ ഖത്തർ ലോകത്തിന് മുഴുവനും മാതൃകയാവുന്നു: രാജ്യം കൈവരിച്ചത് അസാധാരണ നേട്ടം

- Advertisement -

ദോഹ: കൊവിഡ് പ്രതിസന്ധിയെ നേരിടുന്നതില്‍ അന്താരാഷ്ട്ര തലത്തില്‍ ഖത്തര്‍ കൈവരിച്ചത് അസാധാരണമായ നേട്ടം. രാജ്യം സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കാതെയാണ് കൊവിഡ് മഹാമാരിയെ പ്രതിരോധിച്ചത് എന്നത് കൂടുതല്‍ ശ്രദ്ധേയമാവുകയാണ്.

നിലവില്‍ ദിവസേന സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളുടെ എണ്ണം മുമ്പത്തേതിനെക്കാള്‍ വളരെയധികം കുറവാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണമാകട്ടെ എല്ലാ ദിവസവും കൂടുതലുമാണ്. ഫെബ്രുവരിയില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത് മുതല്‍ ഇതുവരെ 1,00,945 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

- Advertisement -

ഇതില്‍ 94,903 പേര്‍ രോഗമുക്തി നേടിക്കഴിഞ്ഞതായി പൊതുജനാരോഗ്യ മന്ത്രാലയം പൊതു ആരോഗ്യവകുപ്പ് മേധാവി ഡോ. മുഹമ്മദ് ബിന്‍ ഹമദ് അല്‍താനി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, ആഗോള തലത്തില്‍ കൊവിഡ് മരണനിരക്ക് ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് ഖത്തര്‍.

- Advertisement -

കൊവിഡ് പ്രതിസന്ധിയെ നേരിടുന്നതിനും പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിനും പ്രധാന പിന്തുണ നല്‍കിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍താനിക്കും അദ്ദേഹത്തിന്റെ മഹത്തായ കാഴ്ചപ്പാടുകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും നന്ദി അറിയിക്കുകയാണെന്നും ഡോ. ഹമദ് അല്‍താനി പറഞ്ഞു.

രാജ്യത്ത് രോഗം ബാധിച്ചതില്‍ 94,903 പേരും രോഗമുക്തി നേടിയത് കൊവിഡ്-19 പ്രതിരോധ മേഖലയിലെ അസാധാരണ നേട്ടം തന്നെയാണെന്നും പ്രതിദിനം രാജ്യത്ത് പുതിയ കേസുകള്‍ കുറഞ്ഞുവരുന്നതും ശുഭസൂചനകളാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം ഇപ്പോള്‍ രോഗവ്യാപനത്തിന്റെ ഉയര്‍ന്ന ഘട്ടം പിന്നിട്ടതോടെ കര്‍ശന ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളും മുന്‍കരുതലുകളും പാലിച്ചു കൊണ്ട് കൊവിഡ് നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി നീക്കിക്കൊണ്ടിരിക്കുകയാണ്.

നിയന്ത്രണങ്ങള്‍ സുരക്ഷിതമായി പിന്‍വലിക്കുന്നതിനും സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് പൊതുജനാരോഗ്യ മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

എന്നാല്‍ ആളുകള്‍ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പാലിക്കാതെയിരുന്നാല്‍ അത് സ്ഥിതി ഗുരുതരമാക്കുകയും നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും. ഇങ്ങനെ വന്നാല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കലിന്റെ അടുത്ത ഘട്ടം ആരംഭിക്കാന്‍ വൈകുകയും ചെയ്യും.

English summary; Qatar caught international attention in defending corona virus through their hard work and continuous efforts

Latest news
MORE IN LATEST NEWS

MOST POPULAR