ദോഹ: ഖത്തറിലേക്ക് മാരകമയക്കുമരുന്നായ ഷാബോ കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (എച്ച്ഐഎ) കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി.
ഖത്തറിലേക്ക് വരുന്ന യാത്രക്കാരന്റെ ബാഗിൽ ഒളിപ്പിച്ച നിലയിലാണ് കള്ളക്കടത്ത് കണ്ടെത്തിയത്. പിടികൂടിയ വസ്തുവിന്റെ ആകെ ഭാരം 4.26 കിലോഗ്രാം ആയിരുന്നു.
ഏതാനും ദിവസങ്ങൾക്കുമുമ്പ് മാരിടൈം കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് വളം ചാക്കിനുള്ളിൽ സൂക്ഷിച്ചിരുന്ന വൻതോതിൽ നിരോധിത പുകയില പിടികൂടിയിരുന്നു. 4,639 കിലോഗ്രാമാണ് പിടിച്ചെടുത്തത്.
കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഏറ്റവും പുതിയ ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാരുടെ ഏറ്റവും പുതിയ രീതികളെക്കുറിച്ച് ബോധവാന്മാരാകാനുമുള്ള തുടർച്ചയായ പരിശീലനവും ഉൾപ്പെടെ എല്ലാ പിന്തുണയും നൽകുന്നു.
Content Highlights: Shabo found in passenger’s bag seized at Hamad International Airport
