ദോഹ: കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഖത്തറിലെ ജനസംഖ്യ വലിയതോതിൽ കുറഞ്ഞു വന്നു പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി വ്യക്തമാക്കി. 2,90,000 ആളുകളുടെ കുറവാണു രാജ്യത്തുണ്ടായിരിക്കുന്നതെന്നതാണ് ജൂലൈ മാസത്തെ കണക്കുകളിൽ വ്യക്തമാക്കുന്നത്. പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ പുതിയ ജൂലൈ എഡിഷൻ പതിപ്പിലെ പുതിയ റിപ്പോർട്ടിൽ ഖത്തറിലെ 2020 ജൂണിലെ ജനസംഖ്യ 2.79 മില്യണും 2021 ജൂണിൽ അത് 2.50 മില്യണായി കുറഞ്ഞുവെന്നാണ് വ്യതമാക്കുന്നത്.
— Qatar Tribune (@Qatar_Tribune) August 3, 2021
കൂടാതെ ഇക്കഴിഞ്ഞ ജൂണിൽ മാത്രം 1932 കുട്ടികൾ ജനിച്ചതായും അത് കാണിക്കുന്നത് ഖത്തറിന്റെ ജനന ശരാശരിയിൽ കഴിഞ്ഞ മാസത്തേക്കാൾ 4.1% കുറവുമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ 229 മരണങ്ങൾ ജൂണിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത് 2021 മെയ് മാസത്തേക്കാൾ 16.1% കുറവായാണ് കാണിക്കുന്നത്. 421 ദമ്പതികൾ ജൂണിൽ കല്യാണം കഴിക്കുകയും 216 പേർ ഇതേ മാസം ഡിവോഴ്സ് ആയതായും റിപ്പോർട്ടിൽ കണക്കുകൾ സൂചിപ്പിക്കുന്നു.
