800 മെഗാവാട്ട് ശേഷിയുള്ള അൽ ഖർസ സോളാർ പ്ലാന്റ് ഒക്ടോബർ 18 ന് ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ ഖത്തർ ഒരു പ്രധാന നാഴികക്കല്ല് കടക്കുകയാണ്.
2035ഓടെ 5GW സൗരോർജ്ജ ഉൽപ്പാദനം കൈവരിക്കുകയെന്ന ഖത്തറിന്റെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പ് കൂടിയാണിതെന്ന് ഖത്തർ എനർജി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അൽ ഖർസ സോളാർ പിവി ഇൻഡിപെൻഡന്റ് പവർ പ്രൊഡ്യൂസർ (ഐപിപി) പദ്ധതി രാജ്യത്തെ ആദ്യത്തെ വലിയ തോതിലുള്ള സോളാർ പവർ പ്ലാന്റാണ്. ഇത് പാരിസ്ഥിതിക മാലിനികരണവും കാർബൺ പുറന്തള്ളലും ഗണ്യമായി കുറയ്ക്കാൻ സജ്ജമാണ്.
3,240 ഇൻസ്റ്റാൾ ചെയ്ത സ്ട്രിംഗ് ഇൻവെർട്ടറുകളുടെ ഉപയോഗം സ്ട്രിംഗ് ലെവലിൽ പരമാവധി പവർ പോയിന്റിന്റെ മികച്ച ട്രാക്കിംഗ് അനുവദിക്കുന്നതിലൂടെ വാർഷിക വൈദ്യുത ഉത്പാദനം വർദ്ധിപ്പിക്കും.
നാല് ദിവസത്തിലൊരിക്കൽ ഓരോ മൊഡ്യൂളിലെ പൊടിയും മണലും വൃത്തിയാക്കുന്ന സോളാർ മൊഡ്യൂളുകൾക്കായി സെമി-ഓട്ടോമേറ്റഡ് ക്ലീനിംഗ് സംവിധാനവും പ്ലാന്റിൽ ഉണ്ടാകും.
പ്രവർത്തനത്തിന്റെ ആദ്യ വർഷത്തിൽ (P50 ഇയർ 1), ഏകദേശം 2,000,000MWh ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഏകദേശം 55,000 ഖത്തരി കുടുംബങ്ങളുടെ ഊർജ്ജ ഉപഭോഗത്തിനു തുല്യമാണ്. അൽ ഖർസ പ്ലാന്റിന് 800MWp ശേഷിയുണ്ട്. അത് 400MWp വീതമുള്ള രണ്ട് ഘട്ടങ്ങളിലായി നിർമ്മിക്കുകയാണ് ചെയ്യുന്നത്.
Content Highlights : 800MW Al Kharsaah solar plant inauguration on October 18
