ദോഹ: കൊറോണ വൈറസിന്റെ (COVID-19) സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന ഉച്ചകോടിയിൽ പങ്കെടുത്ത് ഖത്തർ. ,ഭരണ വികസന, തൊഴിൽ, സാമൂഹിക കാര്യ മന്ത്രാലയത്തെ പ്രതിനിധീകരിച്ചാണ് ഖത്തർ അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ ആഗോള ഉച്ചകോടിയിൽ പങ്കെടുത്തത്.
തൊഴിൽ മേഖലയിലും, ആഘാതം, സാമ്പത്തിക രംഗത്ത് കൊവിഡ് സൃഷ്ടിച്ച പ്രതികൂല സാഹചര്യത്തെ മറികടക്കുന്നതിന് രാജ്യങ്ങൾ സ്വീകരിക്കേണ്ട നയങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ച ചെയ്തു.
മന്ത്രാലയത്തിലെ തൊഴിൽ കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മുഹമ്മദ് ഹസ്സൻ അൽ ഒബൈദി ഉച്ചകോടിയിൽ ഖത്തറിനെ പ്രതിനിധീകരിച്ച് സംസാരിച്ചു.
കൊറോണ വൈറസ് വ്യാപനത്തിന്റെ തുടക്കം മുതൽ സാമ്പത്തിക മേഖലയിൽ വന്നേക്കാവുന്ന പ്രതിസന്ധികളെ പരിഹരിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിൽ ശ്രദ്ധാലുക്കളാണെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹിക സാമ്പത്തക മേഖലകളിൽ കൊവിഡ്-19 ന്റെ സൃഷ്ടിച്ച പ്രതിസന്ധികളെ അഭിമുഖീകരിക്കാൻ അന്താരാഷ്ട്ര സഹകരണത്തിലൂടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയും സാധിക്കുമെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
ഈ സാഹചര്യത്തിൽ ഖത്തർ നിരവധി അന്താരാഷ്ട്ര പരിപാടികളിൽ പങ്കെടുത്തതായും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ നിർദേശപ്രകാരം ഖത്തർ കോവിഡ് -19 ദുരിതത്തിലാക്കിയ 20 ലധികം രാജ്യങ്ങൾക്ക് സഹായം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിസന്ധികൾ തരണം ചെയ്ത് പൂർവസ്ഥിതിലെത്തുവാൻ ഖത്തർ തങ്ങളുടെ സഹകരണവും സംയുക്ത പ്രവർത്തനവും തുടരുമെന്നും, സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടാൻ എല്ലാ സഹായങ്ങളും നൽകുമെന്നും മുഹമ്മദ് ഹസ്സൻ അൽ ഒബൈദി വ്യക്തമാക്കി.
English summary; The State of Qatar, represented by the Ministry of Administrative Development, Labour and Social Affairs, participated in the virtual global summit of the International Labour Organisation to discuss the economic and social impacts of the Corona virus (COVID-19), held during the period from July 1-9, 2020 via video conference.
