ദോഹ : ഖത്തർ ലോകകപ്പിന്റെ ആരവങ്ങൾക്ക് താളമേകാൻ മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ തയാറാക്കിയ ” മോഹൻലാൽസ് സല്യൂട്ടേഷൻ ടു ഖത്തർ സംഗീത ആൽബം ഇന്ന് പുറത്തിറക്കും. ഖത്തർ ലോകകപ്പിനായി സമർപ്പിച്ച പ്രത്യേക സംഗീത ദൃശ്യാവിഷ്കാരം ഇന്ന് വൈകീട്ട് 8 ന് ദോഹയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നിൽ മോഹൻലാൽ തന്നെ പുറത്തിറക്കും.
നാല് മിനിറ്റാണ് വീഡിയോയുടെ ദൈർഘ്യം. ഗാനം മോഹൻലാൽ തന്നെയാണ് ആലപിച്ചിരിക്കുന്നത്. മ്യൂസിക്കൽ വീഡിയോ സംവിധാനം ചെയ്തത് ടി കെ രാജീവ് കുമാറും ട്രിബ്യൂട്ടിന് സംഗീതം നൽകിയത് ഹെഷാം അബ്ദുൾ വഹാബുമാണ്. സംഗീതവീഡിയോയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മോഹൻലാൽ തന്നെ പരിപാടിയിൽ പ്രഖ്യാപിക്കും. ഇന്ത്യൻ എംബസി എപ്പെക്സ് സംഘടനയായ ഇന്ത്യൻ സ്പോർട്സ് സെന്ററും ഒലിവ് സുനോ റേഡിയോയും ചേർന്നാണ് പരിപാടി നേതൃത്വം നൽകുന്നത്.
പരിപാടിയുടെ തത്സമയസംപ്രേഷണം ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിൽ ലഭ്യമാകും.
Content Highlights: Mohan lal to release his qatar world cup tribute song today
