ഖത്തർ ലോകകപ്പിൽ മോറോക്കോക്കെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ സ്പെയിനിനു തിരിച്ചടി. പെനാൽറ്റി ഷൂട്ടൗട്ടിൽ സ്പെയിനിനെ തകർത്ത് മൊറോക്കോ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. 90 മിനുട്ടിലും എക്സ്ട്രാ ടൈമിലും ഗോൾരഹിത സമനിലയിൽ തുടർന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. മൊറോക്കോ മൂന്നു പെനാൽറ്റികൾ ലക്ഷ്യത്തിലെത്തിച്ചപ്പോൾ സ്പെയിൻ എടുത്ത മൂന്നു പെനാൽറ്റികളും പിഴക്കുകയായിരുന്നു.
രണ്ടാം പ്രീക്വാർട്ടർ മത്സരത്തിൽ സ്വിറ്റ്സർലൻഡിനെ ഗോൾ മഴയിൽ മുക്കി പോർച്ചുഗൽ ക്വാർട്ടർ ഫൈനലിലേക്ക് കുതിച്ചു. സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോക്ക് പകരം ആദ്യ ഇലവനിലിറങ്ങിയ ഗോൻസാലോ റാമോസിന്റെ ഹാട്രിക്ക് മികവിൽ ഒന്നിനെതിരെ 6 ഗോളുകൾക്കാണ് പോർച്ചുഗൽ തകർപ്പൻ വിജയം സ്വന്തമാക്കിയത്. റാമോസിനൊപ്പം പെപ്പെ, റാഫെൽ ഗുരെരോ, റാഫേൽ ലിയാവോ എന്നിവർ പോർച്ചുഗലിനായി ലക്ഷ്യം കണ്ടു.
ക്വാർട്ടറിൽ പോർച്ചുഗൽ സ്പെയിനിനെ തകർത്തു മുന്നേറിയ മൊറോക്കോയെ നേരിടും.
Content Highlights: Portugal and Morocco advance to quarter finals of qatar World cup.
