27.6 C
Qatar
Saturday, April 18, 2026

കോവിഡ്-19: ഖത്തറിൽ വീട്ടുജോലിക്കാർ ദുരിതത്തിൽ

- Advertisement -

ദോഹ: അപ്രതീക്ഷിതമായി വന്ന കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിദേശികൾ ഒന്നിച്ച് നാട്ടിലേക്ക് മടങ്ങിയതോടെ ഇവരുടെ വീട്ടു ജോലിക്കാരും ഗദ്ധാമകളും പ്രശ്നത്തിലായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ദോഹയിലെ പ്രമുഖ ഇംഗ്ലീഷ് വാര്‍ത്ത പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ഏഷ്യന്‍, ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള നിരവധി ഗാർഹിക തൊഴിലാളികളും ഖത്തറില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ പോലും പണമില്ലാതെ ദോഹയില്‍ പെട്ടിരിക്കുകയാണ്. ഇന്റർനാഷണൽ വിമാന സര്‍വീസുകള്‍ എന്നാണ് തുടങ്ങുകയെന്ന കാര്യത്തിലൽ ആശയകുഴപ്പം നിലനില്‍ക്കുന്നതിനാല്‍ ഇത്തരം ജോലിക്കാരുടെ കാര്യം ത്രിശങ്കുവിലാണ്.

ഇവരുടെ തൊഴിലുടമകൾ ആരും ഇവര്‍ക്ക് സഹായവുമായി വന്നിട്ടില്ല. അവധിക്ക് നാട്ടിലേക്ക് തിരിക്കാന്‍ സാധിക്കാത്ത ഇവർ നിരവധി മാനസിക പ്രശ്‌നങ്ങളും അനുഭവിക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

- Advertisement -

ഹൗസ് ഡ്രൈവര്‍മാര്‍, ഫാം ജോലിക്കാര്‍ എന്നിവരും ഇതേ രീതിയില്‍ സ്പോൺസർമാർ രാജ്യത്തിലില്ലാത്തതിനാല്‍ സാമ്പത്തികമായി തകർച്ച നേരിടുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

English summary; Covid-19: Domestic workers in distress in Qatar due to sponsors left to home countries

Latest news
MORE IN LATEST NEWS

MOST POPULAR