28.9 C
Qatar
Thursday, April 16, 2026

മാർച്ച്‌ 27 മുതൽ 29 വരെ ദോഹയിൽ നിന്നും ഇന്ത്യയിലേക്ക് ഷെഡ്യൂൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ്‌

- Advertisement -

കോവിഡ് മഹാമാരിയെത്തുടർന്ന് നിർത്തിവെച്ച എയർ ഇന്ത്യയുടെ അന്താരാഷ്ട്ര വിമാന സർവീസുകൾ മാർച്ച്‌ 27 മുതൽ പുനരാരംഭിക്കും. ഈ സാഹചര്യത്തിൽ മാർച്ച് 27 മുതൽ 29 വരെ ദോഹയിൽ നിന്നും ഇന്ത്യയിലെ വിവിധ എയർപോർട്ടുകളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ഷെഡ്യൂളുകൾ പുറത്തു വിട്ടിരിക്കുകയാണ് എയർ ഇന്ത്യ.

ദോഹയിൽ നിന്നും കേരളത്തിലേക്കാണ് ഏറ്റവും കൂടുതൽ വിമാന സർവീസുകൾ ഉള്ളത്. ആഴ്ചയിൽ 5 ദിവസം ദോഹയിൽ നിന്ന് കണ്ണൂരിലേക്കും കൊച്ചിയിലേക്കും സർവീസ് ഉണ്ടായിരിക്കും. കൊച്ചിയിലേക്ക് തിങ്കൾ, ബുധൻ,വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായിരിക്കും സർവീസ്. എന്നാൽ കണ്ണൂരിലേക്ക് തിങ്കൾ, ചൊവ്വ,ബുധൻ, വെള്ളി, ശനി ദിവസങ്ങളിലാണ് സർവീസ് നടത്തുക. പ്രതിദിന സർവീസ് ഉള്ള ഏക റൂട്ട് ദോഹ – കോഴിക്കോട് മാത്രമാണ്. ദോഹയിൽ നിന്നും കോഴിക്കോട് വഴി തിരുവനന്തപുരത്തേക്ക് ചൊവ്വ, വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിലും സർവീസ് നടത്തും.

- Advertisement -

ദോഹ- മംഗലാപുരം സർവീസ് വ്യാഴം ഞായർ ദിവസങ്ങളിൽ മാത്രമായിരിക്കും. ദോഹയിൽ നിന്നും മുംബൈയിലേക്ക് വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിൽ സർവീസ് ഉണ്ടായിരിക്കും. ദോഹയിൽ നിന്നും ട്രിച്ചിയിലേക്ക് വെള്ളിയാഴ്ച മാത്രമേ സർവീസ് ഉണ്ടായിരിക്കുകയുള്ളു.

Latest news
MORE IN LATEST NEWS

MOST POPULAR