ദോഹ: ഖത്തറില്‍ വലിയ പെരുന്നാള്‍ ആഘോഷങ്ങൾ അടുക്കുമ്പോൾ പൊതുജനങ്ങളുടെ സുരക്ഷ പരിഗണിച്ച് അറവു ശാലകളിൽ പോവുമ്പോൾ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തു വിട്ട് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലം. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
ആഭ്യന്തര മന്ത്രാലയം നൽകിയ മാർഗനിര്‍ദേശങ്ങള്‍ താഴെ പറയുന്നു:
* ജനബാഹുല്യം ഉള്ള സമയങ്ങളില്‍ അറവു ശാലകളില്‍ പോവാതിരിക്കുക
* അതത് അറവുശാലകളില്‍ നിര്‍ദേശിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക
* 12 വയസിനു താഴെ പ്രായമുള്ള കുട്ടികളെ അറവുശാലകളില്‍ കൊണ്ടുപോകാൻ പാടുള്ളതല്ല.
* ഹസ്ത ദാനങ്ങളും, അനാവശ്യ സ്പര്‍ശനങ്ങളും ഒഴിവാക്കുക.
* അറവുശാലകളില്‍ കയറുന്നതിനു മുന്നെ ഇഹ്തിറാസ് ആപ്പില്‍ പച്ച സ്റ്റാറ്റസ് ആണെന്ന് ഉറപ്പു വരുത്തുക.
* പണമിടപാടുകൾ പരമാവധി കാർഡ് വഴിയാക്കുക
* നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും, ഉപയോഗിച്ച മാസ്‌കുകള്‍ ശരിയായ രീതിയില്‍, ശരിയായ ഇടങ്ങളിൽ മാത്രം ഉപേക്ഷിക്കുകയും ചെയ്യുക
* വാഹനത്തില്‍ നിന്നും ആവശ്യങ്ങൾക്കല്ലാതെ ഇറങ്ങുന്നത് കഴിവതും ഒഴിവാക്കുക.
English summary; Qatar interior ministry published guidelines to be followed while entering to slaughtering house
