ദോഹ: ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 384 പേർക്ക് കോവിഡ്. 331 പേരാണ് രോഗ മോചിതരായത്. ഇതോടെ ഖത്തറിൽ രോഗം മാറിയ മൊത്തം ആളുകളുടെ എണ്ണം 110,324 ആയി.
എല്ലാ പുതിയ കേസുകളും ഐസലേഷനിലാണ്.
ഖത്തറിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 113,646 ആണ്, 3134 സജീവ കേസുകളാണ് ചികിത്സയിൽ കഴിയുന്നത്. 188 പേരാണ് കോവിഡിന് കീഴടങ്ങിയത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മന്ത്രാലയം 4823 ടെസ്റ്റുകൾ നടത്തി. ഇതുവരെ നടത്തിയ ആകെ ടെസ്റ്റുകൾ 529289 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 41 കേസുകളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആറ് രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇതോടെ നിലവിൽ തീവ്രപരിചരണത്തിൽ വൈദ്യസഹായം ലഭിക്കുന്ന ആകെ കേസുകളുടെ എണ്ണം 77 ആയി.
പൊതുജനങ്ങളോട് കൂടുതൽ ജാഗ്രത പാലിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടു. ശാരീരിക അകലം പാലിക്കൽ, ഫെയ്‌സ് മാസ്ക് ധരിക്കുക, പതിവായി കൈ കഴുകുക എന്നിവ കർശനമായി പാലിക്കാൻ മന്ത്രാലയം ഓർമ്മിപ്പിച്ചു.
English Summary: Qatar COVID updates: Qatar records 384 new corona Virus cases and 331 new recoveries on 11-08-2020
