34.4 C
Qatar
Sunday, April 19, 2026

വോഗ് മാഗസിന്‍റെ വുമണ്‍ ഓഫ് ദി ഇയര്‍ ആരോഗ്യമന്ത്രി – ‘കെ കെ ഷൈലജ ടീച്ചര്‍’

- Advertisement -

തിരുവനന്തപുരം : കേരളത്തിന്‍റെ ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചറെ ഇന്ത്യയിലെ പ്രമുഖ മാഗസീനായ വോഗ് മാഗസിന്‍റെ വുമണ്‍ ഓഫ് ദി ഇയര്‍ ആയി തെരെഞ്ഞെടുത്തു. വിവിധ മേഖലകളില്‍ പ്രാതിനിധ്യം തെളിയിക്കുകയും അവരുടെതായ സംഭാവനകള്‍ നല്‍കുന്ന സ്ത്രീകളെ തെരഞ്ഞെടുക്കുന്ന വോഗ് മാഗസിന്‍റെ പട്ടികയിലാണ് കെ കെ ഷൈലജ ടീച്ചര്‍ ഇടം പിടിച്ചിരിക്കുന്നത്. നവംബര്‍ ലക്കത്തിലെ മാഗസിന്‍റെ കവര്‍ ഫോട്ടോയ്ക്കൊപ്പം മന്ത്രിയുമായുള്ള അഭിമുഖവും മാഗസീന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആഗോളത്തലത്തില്‍ പ്രശംസിക്കപ്പെട്ട നിപ്പ മുതല്‍ കോവിഡ് വരെയുള്ള പ്രതിസന്ധികളെ കേരളം മികച്ച രീതിയില്‍ കൈകാര്യം ചെയ്തതായും അതില്‍ ആരോഗ്യമന്ത്രിയുടെ പങ്ക് ഏറെ വലുതാണെന്നും വോഗ് മാഗസിന്‍ പറയുന്നു. കൂടാതെ ആഗോളത്തലത്തില്‍ പ്രശംസിക്കപ്പെടുന്ന ചുരുക്കം ചില സ്ത്രീകളുടെ പട്ടികയില്‍ ഇടംപിടിക്കുന്നതും ചെറിയകാര്യമല്ലെന്നും വോഗ് ഇന്ത്യ പറഞ്ഞു. നേരത്തെ വോഗ് മാഗസിന്‍റെ വാരിയേഴ്സ് പട്ടികയിലും കെ കെ ഷൈലജ ടീച്ചര്‍ ഇടം പിടിച്ചിരുന്നു.

Latest news
MORE IN LATEST NEWS

MOST POPULAR