29.1 C
Qatar
Sunday, April 19, 2026

അന്താരാഷ്ട്ര എൽ.എൻ.ജി സമ്മേളനത്തിന് ഖത്തർ ആതിഥേയരാവും

- Advertisement -

ദോഹ:  അന്താരാഷ്ട്ര എൽ.എൻ.ജി സമ്മേളനത്തിന് ആതിഥേയരാവാൻ ഒരുങ്ങി ഖത്തർ. 2025ൽ നടക്കാൻ ഇരിക്കുന്ന 21ആമത് അന്താരാഷ്ട്ര എല്‍.എന്‍.ജി സമ്മേളനത്തിനാണ് ഖത്തർ ആതിഥ്യമരുളുക. ഇതിനായി ഖത്തറിനെ തെരഞ്ഞെടുത്തതായി എല്‍.എന്‍.ജി ഇവന്റ്‌സ് സീരീസ് സ്റ്റിയറിംഗ് കമ്മിറ്റി അറിയിച്ചു. 

2004ല്‍ ദോഹയില്‍ വെച്ച് നടന്ന സമ്മേളനത്തിനാണ് ഖത്തർ ആദ്യമായി ആതിഥേയരായത്. ഇത് രണ്ടാം തവണയാണ് ഖത്തറിനെ സമ്മേളന നഗരിയായി തെരഞ്ഞെടുക്കുന്നത്.

- Advertisement -

എല്‍.എന്‍.ജിയുടെ അന്താരാഷ്ട്ര പരിപാടിയില്‍ ആതിഥേയത്വം വഹിക്കാന്‍ അവസരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഖത്തര്‍ ഊര്‍ജ്ജകാര്യ സഹമന്ത്രിയും ഖത്തര്‍ പെട്രോളിയം പ്രസിഡന്റും സി.ഇ.ഒയുമായ സാദ് ഷെരീദ അല്‍ കാബി പറഞ്ഞു. 

മൂന്നു വര്‍ഷത്തെ ഇടവേളയിലാണ് അന്താരാഷ്ട്ര എല്‍.എന്‍.ജി സമ്മേളനം നടക്കുക. ആയിരക്കണക്കിന് പ്രതിനിധികള്‍, സ്പീക്കര്‍മാര്‍, എക്‌സിബിറ്റര്‍മാര്‍, വ്യാപാര സന്ദര്‍ശകര്‍, മറ്റ് വ്യവസായ പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന വലിയ സമ്മേളനമാണ് ഇത്.

- Advertisement -

കഴിഞ്ഞ വര്‍ഷത്തെ സമ്മേളനത്തിന് വേദിയായത് ഷാങ്ഹായ് ആണ്. അടുത്തതായി നടക്കാനുള്ള 2022 ലെ സമ്മേളനം റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വെച്ച് നടക്കും.

English summary: Qatar to host international LNG conference in 2025

Latest news
MORE IN LATEST NEWS

MOST POPULAR