ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അൽ നാസറിന്റെ അടുത്ത മത്സരത്തിൽ അരങ്ങേറ്റം കുറിക്കാൻ കഴിയില്ല. കാരണം മാഞ്ചസ്റ്റർ യുണൈറ്റഡിലായിരുന്നപ്പോൾ എവർട്ടൺ ആരാധകന്റെ ഫോൺ എറിഞ്ഞു തകർത്തതിന് ഫുട്‌ബോൾ അസോസിയേഷന്റെ വിലക്ക് ഇപ്പോഴും താരം അനുഭവിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഫുട്ബോൾ ഐക്കൺ മൈതാനത്തേക്ക് മടങ്ങുന്നതിന് സാക്ഷിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും സസ്‌പെൻഷൻ കാരണം ആരാധകർ കാത്തിരിക്കേണ്ടിവരും.
അനുചിതമായ പെരുമാറ്റത്തിന് കുറ്റക്കാരനായ ക്രിസ്ത്യാനോയെ ലോകകപ്പിന് മുമ്പ് നവംബറിലാണ് ഫുട്ബോൾ അസോസിയേഷൻ സസ്‌പെൻഡ് ചെയ്തത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും പുറത്തുപോയെങ്കിലും വിലക്ക് നിലനിൽക്കുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ഏപ്രിൽ 9 ന് ഗുഡിസൺ പാർക്കിൽ നടന്ന 1-0 തോൽവിക്ക് ശേഷമാണ് വിലക്കിന് കാരണമായ സംഭവം ഉണ്ടായത്. ഇക്കാരണത്താൽ രണ്ട് മത്സരങ്ങൾക്ക് റൊണാൾഡോയ്ക്ക് 50,000 പൗണ്ട് പിഴയും ചുമത്തിയിരുന്നു.
Content Highlights: Ronaldo barred from first two Al Nassr games amid FA suspension
