ദോഹ : ലോകകപ്പ് ഫുട്ബോൾ ഒരു ദിവസം കൊണ്ട് കളി കണ്ടു മടങ്ങാം, ലോകകപ്പ് കാണാനെത്തുന്ന ആരാധകർക്കായി ഷട്ടിൽ സർവീസുമായി വിമാനക്കമ്പനികൾകാണാനെത്തുന്ന മിഡിൽ ഈസ്റ്റ് ആരാധകർക്കായി ഖത്തർ എയർവേയ്‌സ് അടക്കമുള്ള വിമാനക്കമ്പനികൾ ഷട്ടിൽ സർവീസ് നടത്തുന്നു. അഞ്ചു നഗരങ്ങളിൽ നിന്നാണ് ഷട്ടിൽ സർവീസ് നടത്തുക. ഈ സംവിധാനം ഉപയോഗിച്ച് ആരാധകർക്ക് താമസം ബുക്ക് ചെയ്യാതെ ഒരു ദിവസം കൊണ്ട് കളി കണ്ടു തിരിച്ചുപോകാം.
മിഡിൽ ഈസ്റ്റിലെ കളിയാരാധകർക്ക് ഏറെ ഉപകാരപ്പെടുന്ന സേവനമാണ് ഖത്തർ എയർവെയ്സ് അടക്കമുള്ള വിമാനകമ്പനികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായ്, മസ്കറ്റ്,കുവൈറ്റ് സിറ്റി, ജിദ്ദ,റിയാദ് എന്നിവിടങ്ങളിൽനിന്ന് ആരാധകർക്ക് ഈ സേവനം ഉപയോഗിക്കാം.
ഖത്തറിൽ താമസം ബുക്ക് ചെയ്യാതെ തന്നെ 24 മണിക്കൂറിനകം കളി കണ്ടു തിരിച്ചു പോകാം എന്നതാണ് ഷർട്ട് സർവീസിന്റെ പ്രത്യേകത. മത്സരത്തിന് അഞ്ചോ ആറോ മണിക്കൂർ മുമ്പ് ആരാധകരെ ഖത്തറിൽ എത്തിക്കും. ഇവർക്ക് വിമാനത്താവളത്തിൽ ചെക്ക്-ഇൻ ഉണ്ടായിരിക്കില്ല. സ്റ്റേഡിയങ്ങളിലേക്കുള്ള യാത്രാസൗകര്യവും ഏർപ്പെടുത്തും.
ഖത്തർ എയർവെയ്സ്, ഫ്ലൈ ദുബായ്, കുവൈറ്റ്, എയർവെയ്സ്, ഒമാൻ എയർ, സൗദ്യ എന്നീ വിമാനക്കമ്പനികളുമായി സഹകരിച്ചാണ് സർവീസ് നടത്തുന്നത്. ഇതിഹാദ്, എയർ അറേബ്യ കമ്പനികളുമായും ചർച്ച നടത്തുന്നതായി ഖത്തർ എയർവെയ്സ് സിഇഒ അക്ബർ അൽ ബേക്കർ പറഞ്ഞു. ദിനംപ്രതി പതിനായിരത്തിലേറെ ആരാധകരെയാണ് ഇങ്ങനെ ഷട്ടിൽ സർവീസ് വഴി ഖത്തറിൽ എത്തിക്കുക.
Content Highlights: Qatar Airways with four other airlines to organise match day shuttle service during World Cup
