26.4 C
Qatar
Sunday, April 19, 2026

ഖത്തറിലെ പെരുന്നാൾ നമസ്ക്കാരത്തിന്റെ സമയം പുറത്തുവിട്ട് മന്ത്രാലയം

- Advertisement -

ദോഹ: ഖത്തറിൽവെള്ളിയാഴ്ച പുലർച്ചെ 5: 15 ന് ഈദ് അൽ അദാ നമസ്കാരം തുടങ്ങുമെന്ന് അറിയിച്ച് അവ്കാഫ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം.

രാജ്യത്ത് ഉടനീളം ഈദ് അൽ അദാ പ്രാർത്ഥനയ്ക്കായി 401 പള്ളികളും പ്രാർത്ഥനാ മൈതാനങ്ങളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിന്റെ പട്ടിക മന്ത്രാലയം നേരത്തെ പുറത്തു വിട്ടിരുന്നു.

- Advertisement -

ഈ പട്ടികയിൽ പള്ളികളുടെയും, നമസ്ക്കാരം നടക്കുന്ന ഗ്രൌണ്ടുകളുടെയും പേര്, നമ്പർ, സ്ഥാനം, എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. പട്ടികയിൽ ഉൾപ്പെട്ട പള്ളികളിലാണ് നമസ്ക്കാരം നടക്കുക.

English summary: Ministry of Awqaf declares Eid Al Adha prayer time in Qatar

Latest news
MORE IN LATEST NEWS

MOST POPULAR