26.4 C
Qatar
Sunday, April 19, 2026

തുർക്കിയിലെയും സിറിയയിലെയും ദുരിതബാധിതർക്ക് കൈത്താങ്ങായി ഖത്തർ ചാരിറ്റി, അടിയന്തിരസഹായവും ഭക്ഷണവും വിതരണം ചെയ്തു

- Advertisement -

തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതർക്ക് ആശ്വാസം നൽകുക ” എന്ന അടിയന്തര ദുരിതാശ്വാസ ക്യാമ്പയിന്റെ ഭാഗമായി ഖത്തർ ചാരിറ്റിയുടെ ഫീൽഡ് ടീമുകൾ തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് അടിയന്തിര ദുരിതാശ്വാസ സഹായം വിതരണം ചെയ്യാൻ തുടങ്ങി.

കൂടാതെ അടിയന്തര മാനുഷിക ആവശ്യങ്ങൾക്ക് സിറിയയിലെയും തുർക്കിയിലെയും ഭൂകമ്പം ബാധിച്ചവർക്ക് 27,000 ചൂടുള്ള ഭക്ഷണവും വിതരണം ചെയ്തു. ഭക്ഷണവും ഭക്ഷ്യേതര വസ്തുക്കളും ഉൾപ്പെടുന്ന 30 ദുരിതാശ്വാസ വാഹനവ്യൂഹങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങളും നടന്നുവരികയാണ്.

- Advertisement -

Content Highlights: Qatar charity field teams at turkey and syria.

Latest news
MORE IN LATEST NEWS

MOST POPULAR