ദോഹ: ഖത്തറിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചതിനെ തുടർന്ന് പെരുന്നാൾ ദിനങ്ങളിൽ ശക്തമായ കോവിഡ് പരിശോധനകൾ ഉണ്ടാകുമെന്നു അറിയിപ്പുമായി അധികൃതർ. അവധി ദിനങ്ങളിൽ റോഡികളിലെ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
തിരക്കുള്ള പ്രദേശങ്ങളെ കേന്ദ്രീകരിച്ച് ശക്തമായ പെട്രോളിംഗ് ഏർപ്പെടുത്തുമെന്നും, ഇക്കാര്യത്തിൽ ഖത്തർ അൽ ഫസ പോലീസിന്റെ സേവനങ്ങൾ ഖത്തറിന്റെ എല്ലാ പ്രദേശങ്ങളിലും ഉണ്ടായിരിക്കുമെന്നും ട്രാഫിക് പോലീസ് മേധാവി കേണൽ ഡോ. മുഹമ്മദ് രാതി അൽ ഹാജിരി അറിയിച്ചു.
