ദോഹ: കോവിഡ് വ്യാപനം ഗുരുതരമല്ലാത്ത അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും പുറമേ കൊവിഡ് വ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്ന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കും ഹോം ക്വാറന്റൈൻ സംവിധാനം ഉപയ്യൊഗിച്ചാൽ മതിയെന്ന് അധികൃതര്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ ക്വാറാന്റൈനിൽ കഴിയുന്നവർക്കുള്ള നിർദേശങ്ങൾ പുറത്തിറക്കി മന്ത്രാലയം.
ഇനിപ്പറയുന്നവയാണ് അധികൃതര്‍ പുറത്തിറക്കിയ നിർദേശങ്ങൾ:
1. കുടുംബത്തിലെ മറ്റംഗങ്ങളുമായി യാതൊരു തരത്തിലുമുള്ള സമ്പര്‍ക്കവും ഉണ്ടാവാൻ പാടില്ല, സന്ദർശകർക്കും വിലക്കുണ്ടായിരിക്കും
2. കുടുംബത്തിലെ നിശ്ചയിക്കപ്പെട്ട അംഗം മാത്രം ക്വാറന്റൈനിൽ കഴിയുന്ന ആൾക്ക് ഭക്ഷണം തുടങ്ങിയ കാര്യങ്ങൾ എത്തിച്ചു കൊടുക്കുക. ഇവർ ഗ്ലൊവ്സ് അടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. ഹാന്ദ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കണം. കുറഞ്ഞത് ഒന്നര മീറ്റർ ദൂരമെങ്കിലും പാലിക്കുക.
2. കൈകൾ വായിലൊ, മൂക്കിലോ സ്പർശിക്കുന്നത് ഒഴിവാക്കുക. എല്ലാ കുടുംബാംഗങ്ങളും ഹാന്റ് സാനിറ്റൈസർ ഇടക്കിടെ ഉപയോഗിക്കുക.
3. തുമ്മുമ്പോഴും, ചുമക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറക്കുക, ഉപയോഗിച്ച ടിഷ്യൂ, തൂവാല എന്നിവ സുരക്ഷിതമായി മാത്രം ഉപേക്ഷിക്കുക.
4. ആരും പരസ്പരം തോർത്തുകൾ, ബെഡ്ഷീറ്റ് എന്നിവ പങ്ക്ജുവക്കാൻ പാടുള്ളതല്ല.
5. വീട്ടിൽ ദിനേന ഉപയോഗിക്കുന്ന ഇടങ്ങളും, സാധനങ്ങളും എല്ലാ ദിവസവും അണുവിമുക്തമാക്കുക.
6.ശുചീകരണ സമയത്ത് ഡിസ്പോസിബിൾ കയ്യുറകൾ മാത്രം ഉപയോഗിഒക്കുക. ക്വാറന്റൈനിൽ കഴിയുന്നവരുടെ വസ്ത്രങ്ങൾ മറ്റുള്ള അംഗങ്ങളുടേതുമായി കലർത്തരുത്.
7. ഹോം ക്വാറന്റൈനിലുള്ളവര്‍ റൂമിൽ തന്നെയിരിക്കുക. മറ്റുള്ളവർ ഉപയോഗിക്കുന്ന ഒരിടത്തും പ്രവേശിക്കരുത്. ഭക്ഷണം കഴിക്കാനും എല്ലാ കാര്യങ്ങൾക്കും റൂം തന്നെ ഉപയോഗിക്കുക.
8. സമീകൃത ആഹാരം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക.
9. അസുഖങ്ങള്‍ ഉള്ളവര്‍ കഴിക്കുന്ന സ്ഥിരം മരുന്നുകള്‍ മുറിയില്‍ തന്നെ സൂക്ഷിക്കുക.
10. കുട്ടികളുമായോ വീട്ടിലെ വളര്‍ത്തു മൃഗങ്ങളുമായോ യാതൊരുവിധത്തിലും ഇടപഴകരുത്
11. ക്വാറന്റൈൻ പാലിക്കുന്ന മുറികളിൽ കയ്യുറകൾ, സാനിറ്റൈസറുകൾ, ചവറ്റുകൊട്ട തുടങ്ങിയവ എല്ലാം ഒരുക്കണം.
12. ഹോം ക്വാറന്റൈന്‍ സമയ്ത്ത്ത് രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വീട്ടില്‍ സന്ദര്‍ശനത്തിന് അനുമതി നൽകണം. ഇഹ്തിറാസ് ആപ് നിര്‍ബന്ധമായും മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കണം.
13. ക്വാറന്റൈനിൽ ഇരിക്കുന്ന അഞ്ചാം ദിവസമോ ആറാം ദിവസമോ സ്രവ പരിശോധന നടത്തണം. ആരോഗ്യ മന്ത്രാലവുമായി ബന്ധപ്പെടണം.
English summary: Qatar publishes guidelines to be followed during home quarantine
