21.9 C
Qatar
Thursday, April 16, 2026

സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ 100 കോടി ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് ഖത്തർ

- Advertisement -

ദോഹ: സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ 100 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ച് ഖത്തർ . ദോഹയിൽ നടക്കുന്ന 2024 വെബ് സമ്മിറ്റിലാണ് നിർണായക പ്രഖ്യാപനമുണ്ടായത്. ഖത്തറിലെ ആദ്യത്തെ വെൻച്വർ ക്യാപ്പിറ്റലാണ് ഇതെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി ചൂണ്ടിക്കാട്ടി. ദോഹയിൽ വെബ് സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖത്തർ വെബ് സമ്മിറ്റ് സാങ്കേതിക രംഗത്തെ പരിണാമം അടയാളപ്പെടുത്തുന്ന നാഴികക്കല്ലാണെന്ന് അദ്ദേഹം പറഞ്ഞു. ഫുട്ബോൾ ലോകകപ്പിനും ഫോർമുല വണിനും ദോഹ എക്സ്പോയ്ക്കും ശേഷം സാങ്കേതിക ലോകത്തെയും ഖത്തർ സ്വാഗതം ചെയ്യുന്നതായി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി ഊന്നിപ്പറഞ്ഞു.

- Advertisement -

സാങ്കേതിക മേഖലയിലെ പ്രമുഖരും സ്റ്റാർട്ടപ്പുകളും പങ്കെടുക്കുന്ന വെബ് സമ്മിറ്റ് ഫെബ്രുവരി 29 വ്യാഴാഴ്ച അവസാനിക്കും. 1000 സ്റ്റാർട്ടപ്പുകളാണ് സമ്മിറ്റിൽ പങ്കെടുക്കുന്നത്. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയും വെബ് സമ്മിറ്റ് വേദി സന്ദർശിച്ചിരുന്നു.

Content Highlights: Inaugural Web Summit Qatar to draw over 12,000 attendees

Latest news
MORE IN LATEST NEWS

MOST POPULAR