34.4 C
Qatar
Sunday, April 19, 2026

ദുബായിൽ അപ്പാർട്മെന്റിൽ തീപ്പിടുത്തം, മലയാളി ദമ്പതിമാരടക്കം 16 പേർ മരിച്ചു : റിപ്പോർട്ട്‌

- Advertisement -

ദുബായ് : റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 16 പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തീപിടുത്തത്തിൽ മലയാളി ദമ്പതികളും മരിച്ചതായി റിപ്പോർട്ട്‌ ചെയ്യുന്നു.
മലപ്പുറം വേങ്ങര കാലങ്ങാടൻ റിജേഷ് ( 38 ) , ഭാര്യ കണ്ടമംഗലത്ത് ജെഷി ( 32 ) എന്നിവരാണ് മരിച്ച മലയാളി ദമ്പതികൾ.ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് തലാൽ സൂപ്പർ മാർക്കറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ നാലാമത്തെ നിലയിൽ തീപിടിത്തമുണ്ടായത്.

നഗരത്തിന്റെ പഴയ ഭാഗത്തുള്ള അൽ-റാസ് പരിസരത്തുള്ള കെട്ടിടത്തിന്റെ നാലാം നിലയിൽ ശനിയാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്.തൊട്ടടുത്ത മുറിയിലെ തീപിടിത്തത്തെ തുടർന്നുള്ള പുക റിജേഷിന്റെ മുറിയിലേക്ക് പടരുകയായിരുന്നു. പുക ശ്വസിച്ചാണ് മരണം . രക്ഷാപ്രവർത്തനം നടത്തിയ സുരക്ഷാ ജീവനക്കാരനും മരിച്ചതായാണ് അറിയാനാകുന്നത്.

- Advertisement -

ട്രാവൽസ് കമ്പനി ജീവനക്കാരനാണ് റിജേഷ് . ഖിസൈസ് ക്രെസന്റ് സ്കൂൾ അധ്യാപികയാണ് ജിഷി.

പോലീസും സിവിൽ ഡിഫൻസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.കെട്ടിട സുരക്ഷയും സുരക്ഷാ ആവശ്യകതകളും പാലിക്കാത്തതാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി യുഎഇ മാധ്യമങ്ങളെ ഉദ്ധരിച്ച് സിവിൽ ഡിഫൻസ് ഫോഴ്‌സ് പ്രസ്താവനയിൽ പറഞ്ഞു.

- Advertisement -

യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഏഴ് എമിറേറ്റുകളിലൊന്നായ ദുബായിൽ ഏകദേശം 3.3 ദശലക്ഷം ജനസംഖ്യയുണ്ട്, അവരിൽ 90 ശതമാനവും വിദേശികളാണ്.

Content Highlights : Dubai apartment block fire kills 16: reports

Latest news
MORE IN LATEST NEWS

MOST POPULAR