ദുബായ് : റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 16 പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തീപിടുത്തത്തിൽ മലയാളി ദമ്പതികളും മരിച്ചതായി റിപ്പോർട്ട് ചെയ്യുന്നു.
മലപ്പുറം വേങ്ങര കാലങ്ങാടൻ റിജേഷ് ( 38 ) , ഭാര്യ കണ്ടമംഗലത്ത് ജെഷി ( 32 ) എന്നിവരാണ് മരിച്ച മലയാളി ദമ്പതികൾ.ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് തലാൽ സൂപ്പർ മാർക്കറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ നാലാമത്തെ നിലയിൽ തീപിടിത്തമുണ്ടായത്.
നഗരത്തിന്റെ പഴയ ഭാഗത്തുള്ള അൽ-റാസ് പരിസരത്തുള്ള കെട്ടിടത്തിന്റെ നാലാം നിലയിൽ ശനിയാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്.തൊട്ടടുത്ത മുറിയിലെ തീപിടിത്തത്തെ തുടർന്നുള്ള പുക റിജേഷിന്റെ മുറിയിലേക്ക് പടരുകയായിരുന്നു. പുക ശ്വസിച്ചാണ് മരണം . രക്ഷാപ്രവർത്തനം നടത്തിയ സുരക്ഷാ ജീവനക്കാരനും മരിച്ചതായാണ് അറിയാനാകുന്നത്.
ട്രാവൽസ് കമ്പനി ജീവനക്കാരനാണ് റിജേഷ് . ഖിസൈസ് ക്രെസന്റ് സ്കൂൾ അധ്യാപികയാണ് ജിഷി.
പോലീസും സിവിൽ ഡിഫൻസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.കെട്ടിട സുരക്ഷയും സുരക്ഷാ ആവശ്യകതകളും പാലിക്കാത്തതാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി യുഎഇ മാധ്യമങ്ങളെ ഉദ്ധരിച്ച് സിവിൽ ഡിഫൻസ് ഫോഴ്സ് പ്രസ്താവനയിൽ പറഞ്ഞു.
യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഏഴ് എമിറേറ്റുകളിലൊന്നായ ദുബായിൽ ഏകദേശം 3.3 ദശലക്ഷം ജനസംഖ്യയുണ്ട്, അവരിൽ 90 ശതമാനവും വിദേശികളാണ്.
Content Highlights : Dubai apartment block fire kills 16: reports
