25.1 C
Qatar
Thursday, April 16, 2026

ദോഹയിൽ മെട്രോ സേവനങ്ങൾ പുനരാരംഭിക്കുമെന്ന് റിപ്പോർട്ടുകൾ

- Advertisement -

ദോഹ: ഖത്തർ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ നാലാം ഘട്ടത്തിൽ മെട്രോ സേവനങ്ങൾ ഉടൻ പുനരാരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. ദോഹ മെട്രോ സർവീസ് ആവും ഇത്തരത്തിൽ ആദ്യം സർവീസ് തുടങ്ങുക എന്നാണ് അറിയാൻ കഴിഞ്ഞത്.

ഖത്തറിൽ സെപ്റ്റംബർ ആദ്യവാരം തന്നെ നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ നാലാം ഘട്ടം ആരംഭിക്കും. അതോടെ നിലവിലുള്ള നിരവധി നിയന്ത്രങ്ങൾ ആവും ഒഴിവാകുക.

- Advertisement -

നിലവിൽ മെട്രോ യാത്രക്കാരില്ലാതെ ഓടുന്നുണ്ട്. യന്ത്രങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കുന്നതിനായാണ് ഇത്.

കർശന കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിച്ചാവും സേവനങ്ങൾ പുനരാരംഭിക്കുക എന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരുടെ ശരീര താപനില പരിശോധിക്കും. സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്നും ഉറപ്പു വരുത്തും.

- Advertisement -

English Summary: Qatar is all set to Resumption Doha Metro services

Latest news
MORE IN LATEST NEWS

MOST POPULAR