23.5 C
Qatar
Thursday, April 16, 2026

ഖത്തറിലേക്ക് ഇറച്ചിപ്പൊതിയിൽ മയക്കുമരുന്ന് ഒളിപ്പിച്ചു കടത്താനുള്ള ശ്രമം കസ്റ്റംസ് തകർത്തു

- Advertisement -

ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഖത്തർ കസ്റ്റംസ് പരാജയപ്പെടുത്തി.

ഇറച്ചി പൊതിയിൽ ഒളിപ്പിച്ച നിലയിലാണ് അനധികൃത വസ്തുക്കൾ കണ്ടെത്തിയത്. 242 ഗ്രാം ഷാബോ, 647 ഗ്രാം ഹെറോയിൻ, 1,090 ഗ്രാം ഭാരമുള്ള കൊക്കെയ്ൻ എന്നിവയുൾപ്പെടെ ക്യാപ്‌സ്യൂളുകളുടെ രൂപത്തിലായിരുന്നു പിടികൂടിയ മയക്കുമരുന്ന്.

- Advertisement -

രാജ്യത്തേക്ക് അനധികൃത വസ്തുക്കൾ കൊണ്ടുവരുന്നതിനെതിരെ കസ്റ്റംസ് വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്യാധുനിക ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാര് പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് ബോധവാന്മാരാകാനുമുള്ള തുടർച്ചയായ പരിശീലനവും ഉൾപ്പെടെ എല്ലാ പിന്തുണാ മാർഗങ്ങളും അവർ സജ്ജീകരിച്ചിരിക്കുന്നു.

Content Highlights: Narcotics hidden under meat package seized by Qatar Customs

Latest news
MORE IN LATEST NEWS

MOST POPULAR