ദോഹ: ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു. തീരുർ പയ്യനങ്ങാടി തങ്ങൾസ് റോഡ് ജാബിർ (39) ആണ് മരിച്ചത്.12 വർഷമായി ഖത്തറിലായിരുന്നു. കഴിഞ്ഞ 4 വർഷമായി ലിമോസിൻ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മുൻപ് അറബി വീട്ടിലായിരുന്നു ജോലി.
പിതാവ്: സിദ്ദിഖ്, ഭാര്യ: ഫെമിന കണ്ടാത്തിയിൽ. മക്കൾ: മുഹമ്മദ് ഫഹദ് (12 വയസ്സ് ), മുഹമ്മദ് ഫഹ്സാൻ (10 വയസ്സ് ), ജെസ മറിയം (3 വയസ്സ് ). നിയമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
