28.9 C
Qatar
Thursday, April 16, 2026

കോവിഡ്‌ 19 : വിദേശത്തുനിന്ന് മടങ്ങിയെത്തിയവരില്‍ മൂന്നുദിവസത്തിനകം രോഗം സ്ഥിതീകരിച്ചത് 73 പേര്‍ക്ക്.

- Advertisement -

ദോഹ : വിദേശത്തുനിന്നു ഖത്തറിലേയ്ക്ക് മടങ്ങിയെത്തുന്നവരില്‍ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വര്‍ധനയുണ്ടാകുന്നത് ‌ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 198 പോസിറ്റീവ് കേസുകള്‍ സ്ഥിതീകരിച്ചതില്‍ 24 കേസുകള്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്.

കഴിഞ്ഞ ദിവസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്ത കേസുകളിലായി 73 പേരോളം വിദേശത്ത് നിന്ന് മടങ്ങിവന്നവരാണ്. ഇന്നലെ മാത്രം 20 പേരും തിങ്കളാഴ്ച 29 എന്ന നിലയിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം രാജ്യത്ത് കോവിഡ്‌ കേസുകള്‍ സ്ഥിതീകരിക്കുന്നതില്‍ കുറവുണ്ടായിട്ടുണ്ട്. 200 ല്‍ താഴെ കേസുകളാണ് ഇന്ന് ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്തത്.

Latest news
MORE IN LATEST NEWS

MOST POPULAR