വിവിധ ദോഹ മെട്രോ, ലുസൈൽ ട്രാം സ്റ്റേഷനുകളിൽ പുതിയ സ്റ്റോറുകൾ തുറക്കാൻ റീട്ടെയിലർമാർക്ക് ഖത്തർ റെയിൽ അവസരമൊരുക്കുന്നതായി പ്രഖ്യാപിച്ചു.
അൽ വക്ര, ലുസൈൽ ക്യുഎൻബി, റാസ് ബു അബൗദ്, സ്‌പോർട്‌സ് സിറ്റി, അൽ റിഫ മാൾ ഓഫ് ഖത്തർ, എജ്യുക്കേഷൻ സിറ്റി, ഫ്രീ സോൺ, ഹമദ് ഹോസ്പിറ്റൽ, ഖത്തർ നാഷണൽ മ്യൂസിയം,ഖത്തർ നാഷണൽ ലൈബ്രറി, അൽ വാബ് ക്യുഎൽഎം, ബിൻ മഹ്മൂദ് എന്നിങ്ങനെ കുറഞ്ഞത് 12 മെട്രോ സ്‌റ്റേഷനുകളിലെങ്കിലും റീട്ടെയിൽ സ്‌പേസുകൾ ലഭ്യമാണെന്ന് ഖത്തർ റെയിൽ ഒരു പരസ്യത്തിൽ അറിയിച്ചു.
ഖത്തർ റെയിൽ പറയുന്നതനുസരിച്ച് ഈ പ്രത്യേക ഓഫറിനുള്ള അനുവദനീയമായ ട്രേഡുകളിൽ പൊതുവായ സേവനങ്ങൾ ഉൾപ്പെടുന്നു. (സ്റ്റേഷനറി, ആക്സസറികൾ, ഗിഫ്റ്റ് /സുവനീർ ഷോപ്പ്, സ്പോർട്സ് ഷോപ്പ്, പോഷകാഹാര സപ്ലിമെന്റുകൾ, ഫ്ലോറിസ്റ്റ്); ഭക്ഷണം, പാനീയം, കൺവീനിയൻസ് സ്റ്റോർ (കഫേ, ക്വിക്ക് സർവീസ് റെസ്റ്റോറന്റ്, ജ്യൂസ് ബാർ, സ്പെഷ്യാലിറ്റി ഫുഡ്, കൺവീനിയൻസ് സ്റ്റോർ, ന്യൂസ് ഏജന്റ്); വിവിധ സർവീസുകൾ (ഇലക്‌ട്രോണിക്‌സ്, അലക്കൽ, ആരോഗ്യവും സൗന്ദര്യവും, ഫാർമസി, ട്രാവൽ ഏജന്റ്, ക്വിക്ക് സർവീസ് റിപ്പയർ) എന്നിവയാണവ.
“ഞങ്ങളുടെ ചില്ലറ വിൽപ്പന പ്രോത്സാഹിപ്പിക്കുന്ന നിർദ്ദേശം റെയിൽ യാത്രക്കാരുടെയും അയൽപക്ക ഉപഭോക്താക്കളുടെയും നിരന്തര ആവശ്യങ്ങൾ നിറവേറ്റുന്നു. റീട്ടെയിൽ ഔട്ട്‌ലെറ്റുകൾക്ക് പുറമേ, എടിഎമ്മുകൾക്കും വെൻഡിംഗ് മെഷീനുകൾക്കുമായി പ്രത്യേക ഇടങ്ങളും സ്റ്റേഷനുകളിൽ ഉൾപ്പെടുന്നു.”ഖത്തർ റെയിൽ അതിന്റെ വെബ്‌സൈറ്റിൽ പറഞ്ഞു.
ഈ ഓഫർ പ്രയോജനപ്പെടുത്തുന്ന ചില്ലറ വ്യാപാരികൾക്ക് സൗജന്യമായി 12 മാസം വരെ ലൈസൻസ് ഫീസ് ലഭിക്കുമെന്നും മൂന്ന് വർഷമോ അഞ്ച് വർഷത്തേക്കോ ഫ്ലെക്സിബിൾ ആയിട്ടുള്ള കരാർ കാലയളവ് ലഭിക്കുമെന്നും വെള്ളം, വൈദ്യുതി എന്നിവയുടെ ചെലവുകൾ ലൈസൻസ് ഫീസിൽ ഉൾപ്പെടുത്തുമെന്നും ഖത്തർ റെയിൽ അറിയിച്ചു.
