ദോഹ, ഖത്തർ: ഖത്തറിൽ ഇന്ന് പെയ്ത കനത്ത മഴയെത്തുടർന്ന് രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ സർവീസ് തടസ്സപ്പെടുന്നതായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ ‘കഹ്റാമ’ അറിയിച്ചു.
“രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും സേവന തടസ്സങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്,” കഹ്റാമ പ്രസ്താവനയിൽ പറഞ്ഞു.
എത്രയും വേഗം സേവനം പുനഃസ്ഥാപിക്കാൻ തങ്ങളുടെ ടീമുകൾ കഠിനമായി പരിശ്രമിക്കുന്നതായി രാജ്യത്തെ ജല-വൈദ്യുതി അതോറിറ്റി അറിയിച്ചു.
ഇന്ന് പുലർച്ചെ ഖത്തറിൻ്റെ വിവിധ ഭാഗങ്ങളിൽ ചാറ്റൽ മഴയും ഇടിമിന്നലും ഉണ്ടായി.
Content Highlights: Service interruption in some parts of Qatar due to rain: Kahramaa
